Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവയനാട് കലക്ടറായി എ....

വയനാട് കലക്ടറായി എ. ഗീത ചുമതലയേറ്റു

text_fields
bookmark_border
വയനാട് കലക്ടറായി എ. ഗീത ചുമതലയേറ്റു
cancel
camera_alt

ജി​ല്ല​യി​ൽ പു​തു​താ​യി നി​യ​മി​ത​യാ​യ ക​ല​ക്​​ട​ർ എ. ​ഗീ​ത​യെ എ.​ഡി.​എം എ​ന്‍.​ഐ. ഷാ​ജു സ്വീ​ക​രി​ക്കു​ന്നു

ക​ൽ​പ​റ്റ: ജി​ല്ല​യു​ടെ 33ാമ​ത് ക​ല​ക്ട​റാ​യി എ. ​ഗീ​ത ചു​മ​ത​ല​യേ​റ്റു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ ക​ല​ക്​​ട​റേ​റ്റി​ലെ​ത്തി​യ അ​വ​രെ എ.​ഡി.​എം എ​ന്‍.​ഐ. ഷാ​ജു, ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ര്‍ ജി. ​പ്രി​യ​ങ്ക, സ​ബ് ക​ല​ക്ട​ര്‍ ആ​ര്‍. ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ര്‍ ചേ​ര്‍ന്ന്​ സ്വീ​ക​രി​ച്ചു. ജി​ല്ല​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​നും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നൊ​ടൊ​പ്പം മ​റ്റ് പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ ത​ട​യു​ന്ന​തി​നും വാ​ക്സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളി​ലൊ​രാ​ളാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മു​ന്നി​ലെ​ത്തു​ന്ന ഓ​രോ ഫ​യ​ലി​ലും ജീ​വ​െൻറ തു​ടി​പ്പു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍പ്പു​ണ്ടാ​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

2014 ബാ​ച്ച് ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഗീ​ത സം​സ്ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍ പ​ദ​വി​യി​ലി​രി​ക്കെ​യാ​ണ് വ​യ​നാ​ട് ക​ല​ക്ട​റാ​യി നി​യ​മി​ത​യാ​യ​ത്. ചു​മ​ത​ല​യേ​റ്റ​ശേ​ഷം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍മാ​ര്‍, വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​മാ​യി അ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad CollectorGeeta
News Summary - Wayanad Collector Geeta took charge
Next Story