Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവയനാട്​ ജില്ലയില്‍...

വയനാട്​ ജില്ലയില്‍ വോട്ടെടുപ്പ് വൈകീട്ട് ആറുവരെ

text_fields
bookmark_border
election
cancel

ക​ൽ​പ​റ്റ: ന​ക്‌​സ​ല്‍ ബാ​ധി​ത പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ വ​യ​നാ​ട് ജി​ല്ല​യി​ല്‍ പോ​ളി​ങ് സ​മ​യം വൈ​കീ​ട്ട് ആ​റു​വ​രെ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നും വോ​ട്ട​ര്‍മാ​ര്‍ നേ​ര​േ​ത്ത വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല അ​റി​യി​ച്ചു.

മ​റ്റു ജി​ല്ല​ക​ളി​ല്‍ ഏ​ഴു​വ​രെ പോ​ളി​ങ് സ​മ​യ​മു​ണ്ടെ​ങ്കി​ലും ജി​ല്ല​യി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ സ​മ​യം കു​റ​വാ​ണ്. കോ​വി​ഡ് പോ​സി​റ്റി​വാ​യ​വ​രും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രും അ​വ​സാ​ന ഒ​രു മ​ണി​ക്കൂ​റി​ല്‍ വോ​ട്ടു ചെ​യ്യാ​നെ​ത്തു​ന്ന​തി​നാ​ല്‍ ജി​ല്ല​യി​ലെ വോ​ട്ട​ര്‍മാ​ര്‍ അ​ഞ്ചു മ​ണി​ക്കു മു​മ്പാ​യി വോ​ട്ടു ചെ​യ്യ​ണ​മെ​ന്ന്​ ക​ല​ക്ട​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു.

412 ബൂ​ത്തു​ക​ളി​ല്‍ വെ​ബ് കാ​സ്​​റ്റി​ങ്

ജി​ല്ല​യി​ലെ പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍ ഉ​ള്‍പ്പെ​ടെ 412 പോ​ളി​ങ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വെ​ബ്കാ​സ്​​റ്റി​ങ് സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി. 39 പോ​ളി​ങ് ബൂ​ത്തു​ക​ളി​ല്‍ വീ​ഡി​യോ​ഗ്ര​ഫി​യും സി.​സി.​ടി.​വി സം​വി​ധാ​ന​വും നി​രീ​ക്ഷ​ണ​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ ന​ട​പ്പാ​ക്കു​ന്ന​ത്. വെ​ബ്കാ​സ്​​റ്റി​ങ് ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ക​ല​ക്ട​റേ​റ്റ് മി​നി കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ക​ണ്‍ട്രോ​ള്‍ റൂ​മും പ്ര​വ​ര്‍ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingwayanadassembly election 2021
News Summary - Voting in Wayanad district till 6 pm
Next Story