Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_right...

ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ടു​ചോ​ർ​ച്ച

text_fields
bookmark_border
ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ടു​ചോ​ർ​ച്ച
cancel

ക​ല്‍പ​റ്റ: മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫിെൻറ​യും യു.​ഡി.​എ​ഫിെൻറ​യും ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ടു ചോ​ർ​ച്ച. ആ​കെ​യു​ള്ള പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ട്ടെ​ണ്ണ​ത്തി​ൽ യു.​ഡി.​എ​ഫ് ലീ​ഡ് നേ​ടി. ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ൽ​പ​റ്റ ന​ഗ​ര​സ​ഭ​യി​ലും മാ​ത്ര​മാ​ണ് എ​ൽ.​ഡി.​എ​ഫി​ന് ലീ​ഡ് നേ​ടാ​നാ​യ​ത്.

യു.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന ക​ല്‍പ​റ്റ ന​ഗ​ര​സ​ഭ​യി​ലും മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലും എം.​വി. ശ്രേ​യാം​സ് കു​മാ​ർ ലീ​ഡ് നേ​ടി. ക​ല്‍പ​റ്റ​യി​ല്‍ 622ഉം ​മേ​പ്പാ​ടി​യി​ല്‍ 60ഉം ​മു​ന്ന​ണി ഭ​രി​ക്കു​ന്ന വൈ​ത്തി​രി​യി​ല്‍ 656ഉം ​വോ​ട്ടു​ക​ളു​മാ​ണ് അ​ധി​കം ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ എ​ൽ.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന വെ​ങ്ങ​പ്പ​ള്ളി, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ടി. ​സി​ദ്ദീ​ഖ് അ​പ്ര​തീ​ക്ഷി​ത നേ​ട്ട​മു​ണ്ടാ​ക്കി. ഇ​വി​ട​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം 209, 87 എ​ന്നി​ങ്ങ​നെ​യാ​ണ് ലീ​ഡ്. ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലാ​ണ് യു.​ഡി.​എ​ഫി​ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ലീ​ഡ് ല​ഭി​ച്ച​ത് -2726 വോ​ട്ടു​ക​ൾ. യു.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന പ​ടി​ഞ്ഞാ​റ​ത്ത​റ (1608), കോ​ട്ട​ത്ത​റ (222), മു​ട്ടി​ല്‍ (1213), ത​രി​യോ​ട് (262) മൂ​പ്പൈ​നാ​ട് (510) എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​ദ്ദീ​ഖി​ന് ലീ​ഡ് നേ​ടാ​നാ​യെ​ങ്കി​ലും നേ​തൃ​ത്വം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വോ​ട്ടു​വി​ഹി​തം ല​ഭി​ച്ചി​ട്ടി​ല്ല.

രാ​ഷ്​​ട്രീ​യ, ഇ​ട​തു​പ​ക്ഷ വോ​ട്ടു​ക​ൾ കൃ​ത്യ​മാ​യി ത​ന്നെ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് എ​ൽ.​ഡി.​എ​ഫ് നേ​തൃ​ത്വം. ഇ​തൊ​രു യു.​ഡി.​എ​ഫ് മ​ണ്ഡ​ല​മാ​ണ്. കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ ത​ർ​ക്ക​മാ​ണ് പ​ല​പ്പോ​ഴും ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഇ​ത്ത​വ​ണ അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളു​ണ്ടാ​യി​ട്ടും വോ​ട്ടാ​ക്കാ​നാ​യി​ല്ലെ​ന്നും നേ​തൃ​ത്വം പ​റ​യു​ന്നു. എ​ൽ.​ജെ.​ഡി​ക്ക് സീ​റ്റ് ന​ൽ​കി​യ​തി​ൽ സി.​പി.​എം ജി​ല്ല ഘ​ട​ക​ത്തി​ൽ അ​മ​ർ​ഷം ശ​ക്ത​മാ​യി​രു​ന്നു. ഇ​ത് പ​ര​മ്പ​രാ​ഗ​ത ഇ​ട​തു വോ​ട്ടു​ക​ളി​ൽ ചോ​ർ​ച്ച​യു​ണ്ടാ​ക്കി​യെ​ന്ന് ക​ണ​ക്കു​ക​ൾ പ​റ​യു​മ്പോ​ഴും നേ​തൃ​ത്വം അം​ഗീ​ക​രി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം, യു.​ഡി.​എ​ഫ് പ​ടി​ഞ്ഞാ​റ​ത്ത​റ, മു​ട്ടി​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​തീ​ക്ഷി​ച്ച വോ​ട്ടു​ക​ൾ നേ​ടാ​നാ​യി​ല്ല. മേ​പ്പാ​ടി​യി​ൽ പി​ന്നാ​ക്കം പോ​കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vote leakage in ldf and udf
Next Story