കൽപറ്റ: കൗൺസലിങ്ങിനെത്തിയ പെൺകുട്ടിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ച ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റു ചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ല പ്രസിഡൻറ് കെ.കെ. റഹീന പറഞ്ഞു.
ജനറൽ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനും ലഹരി മോചന ചികിത്സ കേന്ദ്രത്തിെൻറ തലവനുമായ ഡോക്ടർക്കെതിരെയാണ് പെൺകുട്ടി മൊഴി നൽകിയത്.
പ്രതിയെ ഉടൻ അറസ്റ്റുചെയ്യാത്ത പക്ഷം കൽപറ്റ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. കെ.കെ. റഹീന, മേഴ്സി മാർട്ടിൻ, ഷമീമ നാസർ എന്നിവർ സംസാരിച്ചു.