Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാളെ വയനാട് ജില്ലയിൽ
text_fieldsbookmark_border
Listen to this Article
കൽപറ്റ: കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി മേയ് മൂന്നിന് വയനാട് സന്ദർശിക്കും. രാവിലെ 10ന് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ആസ്പിരേഷനൽ ജില്ല അവലോകന യോഗത്തിൽ പങ്കെടുക്കും. ഉച്ച 12ന് കൽപറ്റ മുനിസിപ്പാലിറ്റിയിലെ മരവയൽ ട്രൈബൽ സെറ്റിൽമെന്‍റ് കോളനി സന്ദർശിച്ചശേഷം ഒന്നാം വാർഡിലെ പൊന്നട അംഗൻവാടി സന്ദർശിക്കും. ഉച്ച ഒരുമണിയോടെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച വരദൂർ സ്മാർട്ട് അംഗൻവാടി സന്ദർശിക്കും. 3.40ന് കൽപറ്റ പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ മാധ്യമങ്ങളെ കാണും. 4.40ന് വയനാട് സന്ദർശനം പൂർത്തീകരിച്ച് കോഴിക്കോട് വിമാനത്താവളത്തിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

