മസിനഗുഡിയിൽ നരഭോജി കടുവ കൂട്ടിലായി
text_fieldsമസിനഗുഡിക്ക് സമീപം കൂട്ടിൽ കുടുങ്ങിയ കടുവ
ഗൂഡല്ലൂർ: മസിനഗുഡി മാവനഹഹള്ളിയിൽ നരഭോജി കടുവ കൂട്ടിലായി. ചെമ്മനത്തം ഭാഗത്താണ് പ്രായം ചെന്ന ആൺകടുവ കൂട്ടിലായത്. കഴിഞ്ഞ നവംബർ 24ന് ആടുമേക്കുകയായിരുന്ന നാഗിയമ്മാളിനെ (65) കടുവ കൊന്നതോടെയാണ് പിടികൂടാൻ നടപടിയെടുക്കണമെന്ന് ജനം ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് നിരീക്ഷണ കാമറകളും ഡ്രോണും ഉപയോഗിച്ച് 16 ദിവസമായി കടുവയുടെ സഞ്ചാരം നിരീക്ഷിച്ചു വരുകയായിരുന്നു. ഇതിനായി പ്രത്യേക വനപാലക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച പുലർച്ചയാണ് കടുവ കൂട്ടിലായത്. ഇത് ടി 37 നമ്പറിൽ നിരീക്ഷിക്കപ്പെട്ട നരഭോജി കടുവയാണെന്ന് വനപാലകർ സ്ഥിരീകരിച്ചു. വെറ്ററിനറി ഡോക്ടർമാർ കടുവയെ നിരീക്ഷിക്കുകയാണ്.
കടുവയല്ലെന്ന് പറഞ്ഞ് നാട്ടുകാർ മാവനഹല്ല-മസിനഗുഡി റോഡ് ഉപരോധിക്കുന്നു
ഇതിനിടെ, പിടികൂടിയ കടുവ പ്രായം കൂടിയ കടുവയാണെന്നും നാഗിയമ്മാളെ കൊന്നതല്ലെന്നും പറഞ്ഞ് പ്രദേശവാസികൾ മാവനഹല്ല-മസിനഗുഡി റോഡ് ഉപരോധിച്ചു. ഇതേത്തുടർന്ന് മസിനഗുഡി, ഊട്ടി ഭാഗത്തേക്കു ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. തുടർന്ന് പിടികൂടിയത് നരഭോജി കടുവ തന്നെയാണെന്ന് വനപാലകർ ഉറപ്പുനൽകിയതോടെയാണ് പ്രദേശവാസികൾ റോഡ് ഉപരോധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

