Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightത​റ​യി​ല്ലെ​ന്ന്‌...

ത​റ​യി​ല്ലെ​ന്ന്‌ പ​റ​ഞ്ഞ​വ​ർ ഇ​പ്പോ​ൾ വി​ള്ള​ലെ​ന്ന്‌ പ്ര​ച​രി​പ്പി​ക്കു​ന്നു -വി. ​വ​സീ​ഫ്‌

text_fields
bookmark_border
ത​റ​യി​ല്ലെ​ന്ന്‌ പ​റ​ഞ്ഞ​വ​ർ ഇ​പ്പോ​ൾ വി​ള്ള​ലെ​ന്ന്‌ പ്ര​ച​രി​പ്പി​ക്കു​ന്നു -വി. ​വ​സീ​ഫ്‌
cancel

ക​ൽ​പ​റ്റ: ക​ൽ​പ​റ്റ​യി​ലെ ടൗ​ണ്‍ഷി​പ്പി​ലെ വെ​ള്ളം കി​നി​ഞ്ഞി​റ​ങ്ങി​യെ​ന്ന് പ​രാ​തി ഉ​യ​ര്‍ന്ന വീ​ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി. ​വ​സീ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡി.​വൈ.​എ​ഫ്‌.​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ സ​ന്ദ​ര്‍ശി​ച്ചു.

സ​ർ​ക്കാ​ർ നി​ർ​മി​ച്ച ട‍ൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ൾ​ക്ക്‌ ത​റ​യി​ല്ലെ​ന്ന്‌ പ്ര​ച​രി​പ്പി​ച്ച​വ​ർ ഇ​പ്പോ​ൾ വി​ള്ള​ലെ​ന്ന്‌ നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന്‌ വ​സീ​ഫ്‌ ആ​രോ​പി​ച്ചു. വി​വാ​ദ​മു​ണ്ടാ​ക്കാ​ന്‍ ഇ​വി​ടെ എ​ന്താ​ണു​ള്ള​ത്. വി​വാ​ദ​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ലു​ണ്ടാ​ക്കു​ന്ന വ​ല്ലാ​ത്തൊ​രു അ​വ​സ്ഥ​യു​ണ്ട്. യൂ​ത്ത് കോ​ണ്‍ഗ്ര​സി​ന്റെ ഭാ​ര​വാ​ഹി​ക​ള്‍ ഇ​വി​ടെ സ​ന്ദ​ര്‍ശി​ച്ചു. കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ നേ​താ​വി​ന്റെ വ​ലി​യ രീ​തി​യി​ലു​ള്ള സം​സാ​ര​വു​മൊ​ക്കെ ന​മ്മ​ളി​വി​ടെ കേ​ട്ടു.

​ദു​ര​ന്ത​ബാ​ധി​ത​രു​ടെ മൃ​ത​ദേ​ഹം ചു​ണ്ടി​ക്കാ​ണി​ച്ച്‌ പി​രി​ച്ച പ​ണം ത​ട്ടി​യെ​ടു​ത്ത​തി​ന്റെ നാ​ണ​ക്കേ​ട്‌ മ​റ​യ്‌​ക്കാ​നാ​ണ്‌ കോ​ൺ​ഗ്ര​സും യൂ​ത്ത് കോ​ൺ​ഗ്ര​സും ദു​ഷ്‌​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്. കോ​ൺ​ഗ്ര​സ്‌ ഭൂ​മി​യി​ൽ ഇ​തു​വ​രെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഡി.​വൈ.​എ​ഫ്‌.​ഐ 25 വീ​ടു​ക​ൾ പ്ര​ഖ്യാ​പി​ച്ച്‌ 100 വീ​ടി​നു​ള്ള പ​ണം ന​ൽ​കി. 30 വീ​ട്‌ പ്ര​ഖ്യാ​പി​ച്ച യൂ​ത്ത്‌ കോ​ൺ​ഗ്ര​സ്‌ ഒ​റ്റ വീ​ടും നി​ർ​മി​ച്ചി​ല്ല. എ​ന്നാ​ൽ, ഡി.​വൈ.​എ​ഫ്‌.​ഐ പ​ണം ന​ൽ​കാ​ൻ വൈ​കി​യ​ല്ലോ, പ​ലി​ശ എ​ന്തു​ചെ​യ്‌​തു എ​ന്ന അ​പ​ഹാ​സ്യ​മാ​യ ചോ​ദ്യം ചോ​ദി​ക്കു​ക​യാ​ണ്‌. വീ​ടു നി​ർ​മി​ച്ചു​ന​ൽ​കാ​തെ ദു​ര​ന്ത​ബാ​ധി​ത​രെ വ​ഞ്ചി​ച്ച യൂ​ത്ത്‌ കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ​ക്ക്‌ ട‍ൗ​ൺ​ഷി​പ്പി​ലെ​ത്താ​ൻ നാ​ണ​മു​ണ്ടോ​യെ​ന്നും വ​സീ​ഫ്‌ ചോ​ദി​ച്ചു.

എ​ന്നാ​ൽ വീ​ടു​ക​ളി​ൽ വി​ള്ള​ൽ ഇ​ല്ലെ​ന്ന് വ​സീ​ഫ് പ​റ​ഞ്ഞെ​ങ്കി​ലും ഊ​രാ​ളു​ങ്ക​ൽ അ​ധി​കൃ​ത​ർ ത​ന്നെ ക്രാ​ക്ക് ഉ​ണ്ടെ​ന്ന് പ​റ​യു​ന്നു​ണ്ട​ല്ലോ ഇ​പ്പോ​ഴും വീ​ട്ടി​ൽ വി​ള്ള​ൽ കാ​ണാ​നു​ണ്ട​ല്ലോ എ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ, നി​ര​വ​ധി വീ​ടു​ക​ൾ പ​ണി​യു​മ്പോ​ൾ സ്വാ​ഭ​വി​ക​മാ​യും ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്നാ​യ​തി​രു​ന്നു വ​സീ​ഫി​ന്റെ മ​റു​പ​ടി. വി​ള്ള​ൽ ഉ​ണ്ടെ​ങ്കി​ൽ ത​ന്നെ അ​ത് പ​രി​ഹ​രി​ക്കു​മെ​ന്നും താ​മ​സ​ക്കാ​ർ​ക്ക് വീ​ടു​ക​ൾ ശെ​ക​മാ​റി​യി​ട്ടി​ല്ലെ​ന്നും വ​സീ​ഫ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsWayanad NewsstatementV WaseefWayanad township
News Summary - Those who said they were not on the ground are now declaring that they are in trouble - V. Wasif
Next Story