Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightനവീകരിച്ച റോഡിൽ...

നവീകരിച്ച റോഡിൽ സീബ്രവരയില്ല; കൽപറ്റയിൽ റോഡ് മുറിച്ചുകടക്കാൻ സാഹസം

text_fields
bookmark_border
നവീകരിച്ച റോഡിൽ സീബ്രവരയില്ല; കൽപറ്റയിൽ റോഡ് മുറിച്ചുകടക്കാൻ സാഹസം
cancel
camera_alt

സീ​ബ്രവ​ര​യി​ല്ലാ​ത്ത ക​ൽ​പ​റ്റ ചു​ങ്കം ജ​ങ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ആ​ളു​ക​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്നു

ക​ൽ​പ​റ്റ: മാ​സ​ങ്ങ​ൾ​ക്കുമു​മ്പ് ന​വീ​ക​രി​ച്ച റോ​ഡി​ൽ സീ​ബ്ര​വ​ര പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ ക​ൽ​പ​റ്റ ന​ഗ​ര​ത്തി​ൽ ഡ്രൈ​വ​ര്‍മാ​രും കാ​ല്‍ന​ട​ക്കാ​രും ഒ​രു​പോ​ലെ ദു​രി​ത​ത്തി​ല്‍. ന​ഗ​ര​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി സീ​ബ്ര​ലൈ​നു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. റോ​ഡി​ലെ കു​ഴി​ക​ളെ​ല്ലാം അ​ട​ച്ച് പു​തു​താ​യി ടാ​ർ ചെ​യ്ത​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത വ​ർ​ധി​ച്ചു.

കു​തി​ച്ചു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക​ടി​യി​ൽ​പെ​ടാ​തെ റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ൽ ഇ​പ്പോ​ൾ കാ​ൽ​ന​ട​ക്കാ​ർ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളും വ​യോ​ധി​ക​രും ഉ​ൾ​പ്പെ​ടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ ചെ​റി​യ അ​ശ്ര​ദ്ധ പോ​ലും അ​പ​ക​ട​ത്തി​നി​ട​യാ​ക്കും. സി​വി​ല്‍ സ്റ്റേ​ഷ​ന്‍, എ​സ്.​കെ.​എം.​ജെ സ്കൂ​ൾ, ജൈ​ത്ര, പ​ഴ​യ സ്റ്റാ​ൻ​ഡ്, ചു​ങ്കം ജ​ങ്ഷ​ന്‍, പു​തി​യ സ്റ്റാ​ന്‍ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ ഇ​പ്പോ​ൾ സീ​ബ്ര​വ​ര​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്.

അ​ധി​കൃ​ത​രെ സീ​ബ്ര​ലൈ​ന്‍ വ​ര​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ല്‍ സീ​ബ്ര​ലൈ​നി​ല്ലാ​താ​യ​തോ​ടെ കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​​​​മ്പോ​ൾ അ​പ​ക​ട​ം സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. മാ​സ​ങ്ങ​ൾ​ക്കുമു​മ്പ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ഓ​ട്ടോ​യി​ടി​ച്ച് മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം എ​സ്.​കെ.​എം.​ജെ സ്കു​ളി​ന് സ​മീ​പം വാ​ഹ​ന​മി​ടി​ച്ച് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ന​ഗ​ര​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി സീ​ബ്ര​ലൈ​നു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalpettaroadzebra line
News Summary - There is no zebra crossing on the renovated road-Dare to cross the road in Kalpetta
Next Story