ഓൺലൈൻ പഠനകേന്ദ്രത്തിൽ സൗകര്യങ്ങളില്ല; ദുരിതംപേറി ആദിവാസി വിദ്യാർഥികളും അധ്യാപകരും
text_fieldsമേപ്പാടി ആനപ്പാറ കൈയേറ്റ ഭൂമിയിലെ ഓൺലൈൻ പഠനകേന്ദ്രം
കൽപറ്റ: ആനപ്പാറ കൈയേറ്റ ഭൂമിയിലെ ഓൺലൈൻ പഠന കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ആദിവാസി വിദ്യാർഥികളും അധ്യാപകരും പ്രയാസപ്പെടുന്നു. മേപ്പാടി പഞ്ചായത്തിലെ 17ാം വാർഡിൽ താമസിക്കുന്ന കുട്ടികളാണ് ദുരിതമനുഭവിക്കുന്നത്. കൈയേറ്റ ഭൂമിയിൽ പ്ലാസ്റ്റിക് ഷീറ്റ് മറച്ചുകെട്ടിയ കുടിലിലാണ് കുട്ടികളിരിക്കുന്നത്. ശക്തമായ മഴ പെയ്താൽ ക്ലാസിൽ ഇരിക്കാൻ കഴിയില്ല.
ശൗചാലയം, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളൊന്നും ഇവിടെയില്ല. മേപ്പാടി പഞ്ചായത്തിലെ വീട്ടിക്കാട്, ആനപ്പാറ മേഖലകളിൽനിന്നു പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽെപട്ട 59 കുട്ടികളാണ് ക്ലാസിൽ എത്തുന്നത്. എസ്.എസ്.എൽ.സിക്ക് പടിക്കുന്ന ഒമ്പത് കുട്ടികളും പ്ലസ് ടു വിദ്യാർഥികളായ മൂന്നുപേരും ഇക്കൂട്ടത്തിലുണ്ട്.
മെൻറർ ടീച്ചർമാരായ രണ്ട് അധ്യാപകരാണ് ആദിവാസി കുട്ടികളുടെ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. കുട്ടികൾക്ക് ആവശ്യമായ സ്റ്റഡി മെറ്റീരിയലുകളും കുറവാണ്. കുട്ടികളുടെ പഠനകേന്ദ്രത്തിന് അടിസ്ഥാന സൗകര്യം ഒരുക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

