Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightബിവ​റേ​ജ് പ്രീ​മി​യം...

ബിവ​റേ​ജ് പ്രീ​മി​യം ഔ​ട്ട് ലെ​റ്റി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി മോ​ഷ​ണം

text_fields
bookmark_border
beverage premium outlet
cancel

ക​ൽ​പ​റ്റ: ക​ൽ​പ​റ്റ ബിവ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ പ്രീ​മി​യം ഔ​ട്ട് ലെ​റ്റി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി മോ​ഷ​ണം. ഔ​ട്ട്ലെ​റ്റ് മാ​നേ​ജ​രു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് ക​ൽ​പ​റ്റ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മ​ദ്യം മോ​ഷ്ടി​ച്ച പ്ര​തി ക​സ്റ്റ​ഡി​യി​ലാ​യ​താ​യാ​ണ് വി​വ​രം. പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി മ​ദ്യം മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഔ​ട്ട്ലെ റ്റി​ലെ ജീ​വ​ന​ക്കാ​ർ ക​ൽ​പ​റ്റ പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി സ്റ്റോ​ക്കെ​ടു​ക്കു​മ്പോ​ൾ വി​ല കൂ​ടി​യ ചി​ല മ​ദ്യ​ങ്ങ​ൾ കാ​ണാ​താ​യ​ത് ശ്ര​ദ്ധ​യി​ൽ​പെട്ടി​രു​ന്നു. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല. കാ​മ​റ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കു​റ​വാ​യി​രു​ന്നു. കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യും കൂ​ടു​ത​ൽ കാ​മ​റ​ക​ൾ പു​തു​തായി സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി വ്യ​ക്ത​മാ​യ​തെ​ന്ന് ഔ​ട്ട്ലെ​റ്റി​ലെ ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു.

പ​തി​വാ​യി ഹെ​ൽ​മ​റ്റും കോ​ട്ടും ധ​രി​ച്ചെ​ത്തി​യാ​ണ് മ​ദ്യം മോ​ഷ്ടി​ച്ചി​രു​ന്ന​ത്. വി​ല​കൂ​ടി​യ മ​ദ്യം ഒ​ളി​പ്പി​ച്ച​ശേ​ഷം വി​ല​കു​റ​ഞ്ഞ ടി​ൻ ബി​യ​ർ പ​ണം വാ​ങ്ങി ഔ​ട്ട് ലെ​റ്റി​ൽ​നി​ന്ന് ഇ​യാ​ൾ പു​റ​ത്തേ​ക്ക് പോ​കു​ന്ന​തും സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. മോ​ഷ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ഔ​ട്ട് ലെ​റ്റി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsTheft by wearing a helmetbeverage premium outlet
News Summary - Theft by wearing a helmet at a beverage premium outlet
Next Story