വാഹന പരിശോധനക്കിടെ പൊലീസ് ജീപ്പും കെ.എസ്.ആർ.ടി.സിയും തടഞ്ഞ യുവാക്കൾ അറസ്റ്റിൽ
text_fieldsrepresentational image
കൽപറ്റ: വാഹന പരിശോധനക്കിടെ പൊലീസ് ജീപ്പും കെ.എസ്.ആർ.ടി.സി ബസും തടഞ്ഞുനിർത്തി പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ ഏഴു യുവാക്കൾ അറസ്റ്റിൽ. കൽപറ്റ മണിയങ്കോട് ഓടമ്പം വിഷ്ണു, ഇഷ്ടികപൊയിൽ പ്രവീൺകുമാർ, നെടുങ്ങോട് വയൽ അരുൺ, വാക്കേൽ വിഘ്‌നേഷ്, അരുൺ നിവാസിൽ എം.പി. അരുൺ, പുത്തൂർവയൽ ഒഴുക്കുന്നത്ത് കാട്ടിൽ ഒ.വി. അഭിലാഷ്, താഴെ മുട്ടിൽ ശ്രീനികവീട്ടിൽ ശ്രീരാഗ് എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച അർധരാത്രി കൽപറ്റ ചുങ്കം ജങ്ഷനിലാണ് സംഭവം. പട്രോളിങ് നടത്തുന്നതിനിടെ പൊലീസ് ജീപ്പിന്‍റെ ഫോട്ടോയെടുത്ത് ഇൻഷുറൻസില്ലെന്ന് പറഞ്ഞ് ഇവർ തട്ടിക്കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിൽ ഇതുവഴി വന്ന കെ.എസ്.ആർ.ടി.സി ബസും ഇവർ തടഞ്ഞു.
കെ.എസ്.ആർ.ടി.സിയും പരിശോധിക്കാതെ വിടില്ലെന്ന് ഇവർ തർക്കിച്ചു. ബസ് പോകാൻ അനുവദിക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയതോടെ ഇവരെ പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടയിൽ ഇവർ പൊലീസുകാരെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നും അതിനാൽ കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

