Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightചുരമില്ലപാത; ...

ചുരമില്ലപാത; വയനാട്ടുകാരുടെ സ്വപ്നം യാഥാർഥ്യമാകുമോ?

text_fields
bookmark_border
churamillapatha
cancel

ക​ൽ​പ​റ്റ: ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് നി​ർ​ണാ​യ​ക മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കു​​ന്ന കോ​ഴി​ക്കോ​ട് -വ​യ​നാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ചു​ര​മി​ല്ല​പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് വ​യ​നാ​ട്ടു​കാ​ർ. വ​യ​നാ​ട് ജി​ല്ല​യി​ലെ പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ച​ക്കി​ട്ട​പ്പാ​റ-​പൂ​ഴി​ത്തോ​ട് വ​രെ​യു​ള്ള 27 കി​ലോ മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ൽ ഏ​ഴു കി.​മീ. ദൂ​രം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ന് നി​ർ​ണാ​യ മാ​റ്റം ഉ​ണ്ടാ​കാ​ൻ സാ​ധി​ക്കു​ന്ന റോ​ഡാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പാ​തി​വ​ഴി​യി​ൽ കി​ട​ക്കു​ന്ന​ത്.

നി​ല​വി​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ തൊ​ട്ട് കു​റ്റ്യാ​മൈ​ൽ വ​രെ ഏ​ഴ് കി.​മീ ദൂ​രം 12 മീ​റ്റ​ർ വീ​തി​യി​ൽ ടാ​റി​ങ് ന​ട​ത്തി​യി​ട്ടു​ണ്ട്. പൂ​ഴി​ത്തോ​ട് മു​ത​ൽ വ​നാ​തി​ർ​ത്തി വ​രെ റോ​ഡ് വീ​തി കൂ​ട്ടി​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് കൂ​പ്പു റോ​ഡു​ക​ളു​ണ്ട്. പൊ​തു​യി​ട​ങ്ങ​ളി​ൽ 12 മീ​റ്റ​റും വ​ന​മേ​ഖ​ല​യി​ൽ 15 മീ​റ്റ​റും വീ​തി​യി​ലാ​ണ് പാ​ത വി​ഭാ​വ​നം ചെ​യ്ത​ത്. ഏ​ഴു കി.​മീ ദൈ​ർ​ഘ്യ​ത്തി​ൽ എ​ട്ടു ക​ലു​ങ്കു​ക​ളും ര​ണ്ടു പാ​ല​ങ്ങ​ളും മാ​ത്ര​മാ​ണ് വേ​ണ്ട​ത്. ചി​ല​വ് കു​റ​ഞ്ഞ പ​ദ്ധ​തി​യാ​ണി​ത്.

പാ​ത നി​ർ​മാ​ണ​ത്തി​നാ​യി ഭൂ​മി സൗ​ജ​ന്യ​മാ​യി വി​ട്ടു​കൊ​ടു​ത്ത​ത് 300 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ്. പ​ക്ഷേ, വ​നം​ഭൂ​മി വി​ട്ടു​കി​ട്ടാ​ത്ത​തി​നാ​ൽ ഇ​പ്പോ​ഴും അ​ത് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​ര​ന്ത​രം കു​രു​ക്കാ​കു​ന്ന താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​ണ്. ഇ​തി​നെ​ല്ലാം ബ​ദ​ലാ​വു​ന്ന പാ​ത​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​യി​ൽ പാ​തി നി​ല​ച്ചു കി​ട​ക്കു​ന്ന​ത്.1994 കെ.​ക​രു​ണാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് പ​ടി​ഞ്ഞാ​റ​ത്ത​റ മു​ത​ൽ പൂ​ഴി​ത്തോ​ട് വ​രെ​യു​ള്ള 27 കി​ലോ മീ​റ്റ​ർ പാ​ത​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. ഈ ​പ​ദ്ധ​തി​ക്കാ​യി വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി​ക്കാ​യി ത​ട​സ്സ​മാ​യ​ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ തെ​റ്റാ​യ റി​പ്പോ​ർ​ട്ടാ​ണെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്.

കു​റ​ഞ്ഞ തു​ക​യി​ൽ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന പാ​ത​ക്ക് നേ​രെ​യാ​ണ് സ​ർ​ക്കാ​ർ മു​ഖം തി​രി​ച്ചു നി​ൽ​ക്കു​ന്ന​ത്. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മെ​ന്ന് വ​നം വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന ഈ​മേ​ഖ​ല​യി​ൽ ഹൈ​കോ​ട​തി അ​നു​മ​തി നേ​ടി സ്വ​കാ​ര്യ​വ്യ​ക്തി റോ​ഡ് നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ടി​ഞ്ഞാ​റ​ത്ത​റ - പൂ​ഴി​ത്തോ​ട് സം​യു​ക്ത ക​ർ​മ​സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട്. ആ​ന​ക്കാം​പൊ​യി​ൽ -മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ സ​ർ​ക്കാ​ർ ഈ ​പാ​ത​യു​ടെ കാ​ര്യ​ത്തി​ലും നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​വ​ശ്യം.

ബാ​ണാ​സു​ര, പെ​രു​വ​ണ്ണാ​മു​ഴി, ക​ക്ക​യം അ​ണ​ക്കെ​ട്ടു​ക​ൾ​ക്ക് അ​ടു​ത്ത് കൂ​ടി പോ​കു​ന്ന പാ​ത​യാ​യ​തി​നാ​ൽ ടൂ​റി​സം സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. പ​ടി​ഞ്ഞാ​റ​ത്ത​റ -പൂ​ഴി​ത്തോ​ട് ചു​ര​മി​ല്ല​പാ​ത ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​രു​ടെ വ​യ​നാ​ടി​നോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ​ടി​ഞ്ഞാ​റ​ത്ത​റ - പൂ​ഴി​ത്തോ​ട് സം​യു​ക്ത ക​ർ​മ​സ​മി​തി ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം തി​ങ്ക​ളാ​ഴ്ച 163 ദി​വ​സ​മാ​യി. ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ ഏ​ക​ദി​ന സ​ത്യ​ഗ്ര​ഹം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. 12 ഓ​ളം സം​ഘ​ട​ന​ക​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:churamillapatha
News Summary - the road without a passage; Will the dream of the people of Wayanad come true?
Next Story