Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightതോട്ടം മേഖലയില്‍...

തോട്ടം മേഖലയില്‍ പരിശോധനക്കൊരുങ്ങി തൊഴില്‍ വകുപ്പ്

text_fields
bookmark_border
plantation
cancel

ക​ൽ​പ​റ്റ: തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് തോ​ട്ടം മേ​ഖ​ല​യി​ല്‍ ഊ​ർ​ജി​ത പ​രി​ശോ​ധ​ന​ക്കൊ​രു​ങ്ങി തൊ​ഴി​ല്‍ വ​കു​പ്പ്. ല​യ​ങ്ങ​ളു​ടെ ശോ​ച്യാ​വ​സ്ഥ, കു​ടി​വെ​ള്ളം, റോ​ഡ്, ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍, അം​ഗ​ൻ​വാ​ടി​ക​ള്‍, ക​ളി​സ്ഥ​ലം, ക​മ്യൂ​ണി​റ്റി സെ​ന്റ​ര്‍ എ​ന്നി​വ പ​രി​ശോ​ധ​ന​യു​ടെ പ്ര​ധാ​ന പ​രി​ഗ​ണ​ന​ക​ളാ​യി​രി​ക്കു​മെ​ന്ന് തൊ​ഴി​ൽ വ​കു​പ്പ് ക​മീ​ഷ​ണ​ര്‍ അ​ര്‍ജു​ന്‍ പാ​ണ്ഡ്യ​ന്‍ അ​റി​യി​ച്ചു.

ല​യ​ങ്ങ​ളു​ടെ സു​ര​ക്ഷി​താ​വ​സ്ഥ, കു​റ്റ​മ​റ്റ ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന ന​ല്‍കും. തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ല്‍ ക​ണ്ട് മി​നി​മം വേ​ത​നം, ല​യ​ങ്ങ​ള്‍, അ​ര്‍ഹ​മാ​യ അ​വ​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ള്‍, തൊ​ഴി​ല്‍ അ​വ​കാ​ശ​ങ്ങ​ള്‍ എ​ന്നി​വ ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ന്ന് പ്ലാ​ന്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.

തൊ​ഴി​ല്‍ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ തൊ​ഴി​ലു​ട​മ​ക​ളെ അ​റി​യി​ക്കു​ക​യും അ​ടി​യ​ന്തര പ്ര​ശ്‌​ന​പ​രി​ഹാ​ര​വും ഉ​റ​പ്പാ​ക്ക​ണം.

വീ​ഴ്ച​യു​ണ്ടാ​യാ​ല്‍ ക​ര്‍ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച പ്ര​തി​മാ​സ റി​പ്പോ​ര്‍ട്ട് അ​ഞ്ചാം തീ​യ​തി​ക്ക​കം ക്രോ​ഡീ​ക​രി​ച്ച് പ്ലാ​ന്റേ​ഷ​ന്‍ ചീ​ഫ് ഇ​ന്‍സ്പെ​ക്ട​ര്‍ ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍ക്ക് ന​ല്‍ക​ണം. പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​യി 72 മ​ണി​ക്കൂ​റി​ന​കം ലേ​ബ​ര്‍ ക​മീ​ഷ​ണ​റേ​റ്റ് ഓ​ട്ടോ​മേ​ഷ​ന്‍ സി​സ്റ്റ​ത്തി​ല്‍ പ​രി​ശോ​ധ​ന റി​പ്പോ​ര്‍ട്ട് അ​പ് ലോ​ഡ് ചെ​യ്യ​ണം.

മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ല​യ​ങ്ങ​ളി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​നേ​ജ്‌​മെ​ന്റ് മു​ഖേ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ കു​റ്റ​മ​റ്റ​താ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. തൊ​ഴി​ല്‍ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി, സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍, നോ​ട്ടീ​സു​ക​ളു​ണ്ടാ​വു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത, രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള തീ​യ​തി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളെ ധ​രി​പ്പി​ക്ക​ണം.

ഹി​യ​റി​ങ് തീ​യ​തി മു​ന്‍കൂ​ട്ടി അ​റി​യി​ച്ച് പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പാ​ക്ക​ണം. നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ര​മാ​വ​ധി അ​വ​സ​ര​വും സ​ഹാ​യ​വും തൊ​ഴി​ലു​ട​മ​ക്ക് ന​ല്‍ക​ണം. തൊ​ഴി​ലാ​ളി​ക​ള്‍ക്ക് അ​ര്‍ഹ​മാ​യ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

എ​സ്റ്റേ​റ്റ് പ്ര​വ​ര്‍ത്ത​ന​ത്തെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​വ​ണം പ​രി​ശോ​ധ​ന. നി​യ​മ​പ്ര​കാ​ര​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്ന് പ്ലാ​ന്റേ​ഷ​ന്‍ ചീ​ഫ് ഇ​ന്‍സ്പെ​ക്ട​ര്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ലേ​ബ​ർ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
News Summary - The labour department is preparing to inspect the plantation sector
Next Story