Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവർന്ന സംഭവം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവർന്ന സംഭവം: രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

ക​വ​ർ​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ

ക​​ല്‍പ​​റ്റ: പ​​ഴ​​യ ബ​സ് സ്റ്റാ​​ൻ​​ഡി​​ൽ​​നി​​ന്ന് യു​​വാ​​വി​​നെ ഇ​​ന്നോ​​വ കാ​​റി​​ലെ​​ത്തി​​യ സം​​ഘം ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി ല​​ക്ഷ​​ങ്ങ​​ള്‍ ക​​വ​​ര്‍ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ മ​മ്പ​റം കൊ​ളാ​ലൂ​ർ കു​ളി​ച്ചാ​ൽ വീ​ട്ടി​ൽ നി​ധി​ൻ (33), കൂ​ത്തു​പ​റ​മ്പ് എ​രി​വ​ട്ടി സീ​മ നി​വാ​സി​ൽ ദേ​വ​ദാ​സ് (46) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ടു​വ​ള്ളി സ്വ​ദേ​ശി​യാ​യ അ​​ബൂ​​ബ​​ക്ക​​റി​​ന്‍റെ പ​​രാ​​തി​​യി​ലാ​ണ് ക​​ൽ​​പ​​റ്റ പൊ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​ത്.

ജ​നു​വ​രി 28ന് ​ഉ​ച്ച 12 മ​ണി​യോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ടു​വ​ള്ളി​യി​ൽ​നി​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ക​ൽ​പ​റ്റ പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ അ​ബൂ​ബ​ക്ക​റി​നെ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി 3.92 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ശേ​ഷം വെ​ങ്ങ​പ്പ​ള്ളി​യി​ൽ ഇ​റ​ക്കി​വി​ട്ടു​വെ​ന്നാ​യി​രു​ന്നു പ​രാ​തി.

യാ​ത്ര​ക്കിടെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ മാ​ന​ന്ത​വാ​ടി ഹൈ​സ്കൂ​ളി​ന് സ​മീ​പ​ത്ത് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​നും ക്രെ​യി​നി​നും ഇ​ടി​ച്ച് അ​പ​ക​ട​വു​മു​ണ്ടാ​യി. ഇ​​തേ​ത്തു​ട​ർ​ന്ന് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​രാ​തി​ക്കാ​ര​ൻ കൊ​ടു​വ​ള്ളി മു​ത​ൽ ക​ൽ​പ​റ്റ​വ​രെ സ​ഞ്ച​രി​ച്ചി​രു​ന്ന അ​തേ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ത​ന്നെ​യാ​ണ് ത​ട്ടി​പ്പ് സം​ഘം സ​ഞ്ച​രി​ച്ച കാ​റും ഇ​ടി​ച്ച​ത്.

എ.​എ​സ്.​പി ത​പോ​ഷ് ബ​സു​മ​താ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ൽ​പ​റ്റ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​ൽ. ഷൈ​ജു, എ​സ്.​ഐ. ബി​ജു ആ​ന്റ​ണി എ​ന്നി​വ​രാ​ണ് ക​ണ്ണൂ​രി​ൽ നി​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ എ​ട്ട് പ്ര​തി​ക​ളാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingarrestrobbing money
News Summary - The incident of kidnapping a youth and robbing him of lakhs-Two arrested
Next Story