പതിനാറുകാരൻ മരിച്ച സംഭവം; പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പുറത്തുവിട്ടു
text_fieldsക്രൈംബ്രാഞ്ച് പുറത്തുവിട്ട
രേഖാചിത്രം
കൽപറ്റ: 16കാരൻ സ്കൂൾ പരിസരത്ത് മരണപ്പെട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. 2018 ഡിസംബർ 31ന് ആണ് കൽപറ്റ എസ്.കെ.എം.ജെ സ്കൂളിന്റെ പിറകുവശത്ത് വരാന്തയിൽ കൽപറ്റ ചുഴലി സൂര്യമ്പം കോളനിയിലെ ഷിജുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2020 മുതലാണ് ക്രൈംബ്രാഞ്ച് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. രേഖാചിത്രത്തിലെ ആളോട് സാമ്യമുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ അറിയിക്കണമെന്നും വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും വയനാട് ക്രൈംബ്രാഞ്ച് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ക്രൈംബ്രാഞ്ച് എസ്.പി 94979 96944, ക്രൈംബ്രാഞ്ച് വൈ. എസ്.പി 94979 90213, 949-792-5233 എന്ന നമ്പറിൽ വിവരം അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

