Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
health department
cancel
camera_alt

എ.​ഡി.​എം എ​ന്‍.​ഐ. ഷാ​ജു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല​ക്ട​റേ​റ്റ് മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ

ചേ​ർ​ന്ന ഏ​കാ​രോ​ഗ്യം പ​ദ്ധ​തി ആ​ലോ​ച​ന യോ​ഗം

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ ‘ഏ​കാ​രോ​ഗ്യം’ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി ആ​രോ​ഗ്യ വ​കു​പ്പ്. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ആ​ലോ​ച​ന യോ​ഗം ചേ​ര്‍ന്നു.

ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​രോ​ഗ്യ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന സ​ര്‍ക്കാ​റാ​ണ് ഏ​കാ​രോ​ഗ്യം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​നു​ഷ്യ​ര്‍, മൃ​ഗ​ങ്ങ​ള്‍, സ​സ്യ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന പ​രി​സ്ഥി​തി, ഇ​വ ത​മ്മി​ലു​ള്ള പ​ര​സ്പ​ര ബോ​ധം എ​ന്നി​വ തി​രി​ച്ച​റി​ഞ്ഞ് ജീ​വ​ജാ​ല​ങ്ങ​ള്‍ക്കെ​ല്ലാം അ​നു​യോ​ജ്യ​മാ​യ ആ​രോ​ഗ്യ​സ്ഥി​തി കൈ​വ​രി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി ല​ക്ഷ്യം.ജി​ല്ല​യി​ല്‍ എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍ന്ന് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യും.

ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​ശാ​സ്ത്രീ​യ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് വി​വി​ധ വ​കു​പ്പു​ക​ളു​ടെ ജി​ല്ല​ത​ല യോ​ഗം ചേ​രും. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ത​ല​ത്തി​ല്‍ വ​ള​ന്റി​യ​ര്‍മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത് കാ​ലാ​വ​സ്ഥ മാ​റ്റം, ജ​ന്തു ജ​ന്യ രോ​ഗ​ങ്ങ​ള്‍, മാ​ലി​ന്യ സം​സ്‌​ക​ര​ണം, പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് എ​ന്നി​വ സം​ബ​ന്ധി​ച്ച് പ​രി​ശീ​ല​നം ന​ല്‍കും.

മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ന​ട​പ്പാ​ക്കേ​ണ്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​രാ​നും തീ​രു​മാ​നി​ച്ചു. എ.​ഡി.​എം എ​ന്‍.​ഐ. ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് ഹെ​ല്‍ത്ത് റി​സ​ര്‍ച്ച് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​വി. ജി​തേ​ഷ്, ഡി.​എം.​ഒ. ഡോ. ​പി. ദി​നീ​ഷ്, ഡി.​പി.​എം ഡോ. ​സ​മീ​ഹ സെ​യ്ത​ല​വി, ആ​ര്‍ദ്രം നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ പി.​എ​സ്. സു​ഷ​മ, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ആ​പ്പി​ല്‍ ഇ​ടംപി​ടി​ച്ച​ത് 76 ഭ​ക്ഷ്യസ്ഥാ​പ​ന​ങ്ങ​ള്‍

ക​ൽ​പ​റ്റ: കേ​ര​ള​ത്തി​ലു​ട​നീ​ളം സു​ര​ക്ഷി​ത​വും രു​ചി​ക​ര​വു​മാ​യ ഭ​ക്ഷ​ണം കി​ട്ടു​ന്ന ഹോ​ട്ട​ലു​ക​ള്‍, റ​സ്റ്റാ​റ​ന്റു​ക​ള്‍ എ​ന്നി​വ​യെ ഉ​ള്‍പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ‘ഈ​റ്റ് റൈ​റ്റ് കേ​ര​ള’ എ​ന്ന മൊ​ബൈ​ല്‍ ആ​പ്പ് ജി​ല്ല​യി​ലും ശ്ര​ദ്ധേ​യ​മാ​കു​ന്നു. ജി​ല്ല​യി​ല്‍ ഹൈ​ജീ​ന്‍ റേ​റ്റി​ങ് പൂ​ര്‍ത്തി​യാ​ക്കി​യ 76 ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്റു​ക​ളു​മാ​ണ് ആ​പ്പി​ലു​ള്ള​ത്. ആ​പ്പി​ല്‍ ന​ല്‍കി​യി​ട്ടു​ള്ള ബേ​ക്ക​റി, റ​സ്റ്റാ​റ​ന്റ്, ജ്യൂ​സ​റി എ​ന്നി​ങ്ങ​നെ​യു​ള്ള ലി​ങ്കി​ല്‍ ക​യ​റി ആ​വ​ശ്യ​മു​ള്ള സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാം.

ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളാ​ണ് മൊ​ബൈ​ല്‍ ആ​പ്പി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യ​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്റെ നൂ​ത​ന സം​രം​ഭ​മാ​യ ഈ ​മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ ഗു​ണ നി​ല​വാ​രം സൂ​ക്ഷി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളു​ടെ വി​വ​ര​വും അ​വ​യു​ടെ ലൊ​ക്കേ​ഷ​നും അ​റി​യാ​ന്‍ ക​ഴി​യും.

ഭ​ക്ഷ്യ​സു​ര​ക്ഷ നി​യ​മ​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ആ​പ്പി​ല്‍ ല​ഭ്യ​മാ​ണ്. ഭ​ക്ഷ്യ​സു​ര​ക്ഷാ ഗ്രി​വ​ന്‍സ് പോ​ര്‍ട്ട​ല്‍ ആ​പ്പി​ല്‍ ലി​ങ്ക് ചെ​യ്തി​ട്ടു​ണ്ട്. പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് ഈ​റ്റ് റൈ​റ്റ് കേ​ര​ള ആ​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍ ക​ണ്ടെ​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsHealth Departmentsingle health project
News Summary - The Health Department is preparing for the single Health Project
Next Story