Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightപ്ര​ചാ​ര​ണം...

പ്ര​ചാ​ര​ണം കൊ​ട്ടി‍യി​റ​ങ്ങി ; ഇ​നി നി​ശ​ബ്ദ​ പ്ര​ചാ​ര​ണം

text_fields
bookmark_border
പ്ര​ചാ​ര​ണം കൊ​ട്ടി‍യി​റ​ങ്ങി ; ഇ​നി നി​ശ​ബ്ദ​ പ്ര​ചാ​ര​ണം
cancel
camera_alt

മാനന്തവാടിയിലെ കൊട്ടിക്കലാശം

ക​ൽ​പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന്റെ മൂ​ന്നാ​ഴ്ച നീ​ണ്ടു​നി​ന്ന പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ആ​വേ​ശം​നി​റ​ച്ച് സ​മാ​പ​നം. ജി​ല്ല​യി​ലെ ന​ഗ​ര​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും വൈ​കു​ന്നേ​ര​ത്തേ​ടെ ത​ന്നെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​തോ​ര​ണ​ങ്ങ​ളും മു​ദ്രാ​വാ​ക്യം വി​ളി​ക​ളാ​ലും സ​മ്പ​ന്ന​മാ​യി. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ മൂ​ന്ന് മു​ന്ന​ണി​ക​ളും ബാ​ന്റ് മേ​ള​ങ്ങ​ളു​ൾ​പ്പെ​ടെ ക​ലാ​ശ​ക്കൊ​ട്ടി​ന് സ​ജ്ജ​മാ​ക്കി. റോ​ഡ് ഷോ​യും റാ​ലി​ക​ളു​മാ​യാ​ണ് സ്ഥാ​നാ‍ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും കൊ​ട്ടി​ക്ക​ലാ​ശ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. ക​ടു​ത്ത ചൂ​ട് വ​ക​വെ​ക്കാ​തെ ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ന്ന പ്ര​ചാ​ര​ണ​പ്പോ​രി​നൊ​ടു​വി​ൽ ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും കൊ​ട്ടി​ക്ക​ലാ​ശം ആ​വേ​ശ​മാ​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും അ​ര​യും​ത​ല​യും മു​റു​ക്കി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ക​ൽ​പ​റ്റ​യി​ൽ ചെ​മ്മ​ണ്ണൂ​ർ ജ​ങ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ് മു​ന്ന​ണി​ക​ളു​ടെ ക​ലാ​ശ​ക്കൊ​ട്ട്. എ​ൻ.​ഡി.​എ​യു​ടെ ക​ലാ​ശ​ക്കൊ​ട്ട് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ൾ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്തു. ആ​വേ​ശം നി​റ​ഞ്ഞ ക​ലാ​ശ​ക്കൊ​ട്ടി​ന് സാ​ക്ഷി​യാ​കാ​ൻ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് ന​ഗ​ര​ത്തി​ലെ​ത്തി​യ​ത്. നേ​ര​ത്തേ ന​ഗ​ര​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡും കൊ​ടി​ക​ളു​മാ​യി ബാ​ന്റ് മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

മാ​ന​ന്ത​വാ​ടി

ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​നെ വ​ക​വെ​ക്കാ​തെ മു​ന്ന​ണി​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ കൊ​ട്ടി​ക്ക​യ​റി ക​ലാ​ശ പോ​രാ​ട്ടം. ബു​ധ​നാ​ഴ്ച നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ വോ​ട്ടു​റു​പ്പി​ക്കും. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ല് മ​ണി​യോ​ടെ മു​ന്ന​ണി​ക​ളു​ടെ പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രും മാ​ന​ന്ത​വാ​ടി ഗാ​ന്ധി പാ​ർ​ക്ക് ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി. മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും ബാ​രി​ക്കേ​ഡ് തി​രി​ച്ച് പൊ​ലീ​സ് സ്ഥ​ല​സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​ഷ വി​ജ​യ​ൻ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഒ.​ആ​ർ. കേ​ളു പ്ര​ച​ര​ണ​ത്തി​ന്റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം നൃ​ത്തം​ചെ​യ്താ​ണ് ആ​വേ​ശം കൂ​ട്ടി​യ​ത്. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി പി. ​ശ്യാം രാ​ജ് ക്രെ​യി​നി​ൽ ക​യ​റി​യാ​ണ് വോ​ട്ട​ർ​മാ​രെ അ​ഭി​വാ​ദ്യം ചെ​യ്ത​ത്. മാ​ന​ന്ത​വാ​ടി ഡി​വൈ.​എ​സ്.​പി വി.​പി. ല​തീ​ഷ്, സി.​ഐ പി. ​റ​ഫീ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ സു​ര​ക്ഷ സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യ​ത്. മ​ണ്ഡ​ല​ത്തി​ലെ ത​ല​പ്പു​ഴ, പേ​ര്യ, വാ​ളാ​ട്, നി​ര​വി​ൽ​പ്പു​ഴ, കോ​റോം, മ​ക്കി​യാ​ട്, വെ​ള്ള​മു​ണ്ട, പ​ന​മ​രം, കാ​ട്ടി​ക്കു​ളം, എ​ട​വ​ക ര​ണ്ടേ​നാ​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ആ​വേ​ശം വി​ത​റി കൊ​ട്ടി​ക്ക​ലാ​ശം ന​ട​ന്നു.

മേ​പ്പാ​ടി

ബാ​ന്റ് മേ​ള​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന യു.​ഡി.​എ​ഫ് പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ന്നു. സ്ഥാ​നാ​ർ​ത്ഥി ടി.​സി​ദ്ധി​ക് അ​ട​ക്കം പ​ങ്കെ​ടു​ത്തു. പ്ര​ക​ട​ന​ത്തി​ന് ടി. ​ഹം​സ, ബി. ​സു​രേ​ഷ് ബാ​ബു, ഒ. ​ഭാ​സ്ക്ക​ര​ൻ, ഒ.​വി. റോ​യി, പി.​കെ. അ​ഷ്റ​ഫ്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പൊ​തു​യോ​ഗ​ത്തി​ൽ എ. ​രാം​കു​മാ​ർ, സി.​ശി​ഹാ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​ൽ.​ഡി.​എ​ഫ്.​ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​പ്പാ​ടി ടൗ​ണി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ അ​ണി​നി​ര​ന്ന പ്ര​ക​ട​ന​വും തു​ട​ർ​ന്ന് പൊ​തു​യോ​ഗ​വും ന​ട​ത്തി. പ്ര​ക​ട​ന​ത്തി​ന് കെ.​എം. ഫ്രാ​ൻ​സീ​സ്, കെ.​വി​നോ​ദ്, കെ.​കെ. സ​ഹ​ദ്, സി. ​സ​ഹ​ദേ​വ​ൻ, പി. ​കോ​മു, എ​ൻ.​ടി. മു​ജീ​ബ്, ന​ജീ​ബ് ച​ന്ത​ക്കു​ന്ന്, ര​മേ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പൊ​തു​യോ​ഗ​ത്തി​ൽ സി.​ഷം​സു​ദ്ദീ​ൻ സം​സാ​രി​ച്ചു.

എ​ൻ.​ഡി.​എ.​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​നാ​ർ​ഥി പ്ര​ശാ​ന്ത് മ​ല​വ​യ​ൽ ന​യി​ച്ച റോ​ഡ് ഷോ ​മേ​പ്പാ​ടി​യി​ൽ ന​ട​ന്നു. ശി​വ​ദാ​സ​ൻ, പി.​കെ.​ഹ​രീ​ഷ്, പ്ര​കാ​ശ​ൻ, എ​ൻ.​പി.​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​ന​മ​രം

കൊ​ട്ടി​ക്ക​ലാ​ശ​ത്തെ തു​ട​ർ​ന്ന് ടൗ​ണി​ൽ മ​ണി​ക്കൂ​റോ​ളം ട്രാ​ഫി​ക് ബ്ലോ​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. യു.​ഡി.​എ​ഫി​ന്റെ​യും എ​ൽ.​ഡി.​എ​ഫി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ക​ലാ​ശ കൊ​ട്ടി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. യു.​ഡി.​എ​ഫി​ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​വും എ​ൽ.​ഡി.​എ​ഫി​ന് പ​ഴ​യ ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​വും ബി.​ജെ.​പി​ക്ക് ബ​സ് സ്റ്റാ​ൻ​ഡും ആ​ണ് സ​മാ​പ​ന പ​രി​പാ​ടി​ക​ൾ​ക്ക് തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ക​ലാ​ശ കൊ​ട്ടി​ൽ നി​ന്നു ബി.​ജെ.​പി പി​ന്മാ​റി​യി​ട്ടും മ​ണി​ക്കു​റു​ക​ളോ​ളം ട്രാ​ഫി​ക്ക് ബ്ലോ​ക്ക് ആ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി. കൊ​ട്ടി ക​ലാ​ശ​ത്തി​ന് എ​ൻ.​ഡി.​എ യു​ടെ സാ​നി​ധ്യം ഇ​ല്ലാ​തി​രു​ന്ന​ത് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി.

സു​ൽ​ത്താ​ൻ​ബ​ത്തേ​രി

കൊ​ട്ടി​ക്ക​ലാ​ശം ബ​ത്തേ​രി​യി​ലും ആ​വേ​ശ​മാ​ക്കി മു​ന്ന​ണി​ക​ൾ.

ട്രാ​ഫി​ക് ജ​ങ്ഷ​നി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ല​യു​റ​പ്പി​ച്ച പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ചും കൊ​ടി​തോ​ര​ണ​ങ്ങ​ൾ വീ​ശി​യും നൃ​ത്തം​ചെ​യ്തും അ​വ​സാ​ന ദി​വ​സ​ത്തെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തെ ആ​വേ​ശ​ത്തി​ലാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalpettasilent campaignKerala Assembly Election 2026
News Summary - The campaign has come to an end; now it's a silent campaign.
Next Story