Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightചെയർമാനെ പുറത്തിരുത്തി...

ചെയർമാനെ പുറത്തിരുത്തി സി.പി.എം: ബത്തേരിയിൽ രാഷ്​ട്രീയ നാടകത്തിന്​ വഴിത്തിരിവ്​

text_fields
bookmark_border
ചെയർമാനെ പുറത്തിരുത്തി സി.പി.എം: ബത്തേരിയിൽ രാഷ്​ട്രീയ നാടകത്തിന്​ വഴിത്തിരിവ്​
cancel

കൽപറ്റ: സുൽത്താൻ ബത്തേരി നഗരസഭയിൽ ചെയർമാൻ ടി.എൽ. സാബുവിനെ അവധിയിൽ പ്രവേശിപ്പിച്ചതിനു പിന്നിൽ സി.പി.എം കരുനീക്കം.​ കേരള കോൺഗ്രസ്​ മാണി ഗ്രൂപ്പിൽനിന്ന്​ എൽ.ഡി.എഫ്​ ചേരിയിലെത്തിയ ചെയർമാനെ തദ്ദേശ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ട്​ നിർബന്ധ അവധിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ടി.എൽ. സാബു എൽ.ഡി.എഫ്​ ചേരിയിൽ എത്തിയതാണ്​ യു.ഡി.എഫിന്​ ബത്തേരി നഗരസഭയുടെ ഭരണം ചുണ്ടിനും കപ്പിനുമിടയിൽ നഷ്​ടപ്പെടാൻ കാരണമായത്​. ചെയർമാൻ അവധിയിൽ പോയതോടെ സി.പി.എം പ്രതിനിധിക്കാണ്​ ചുമതല. ഈ സാഹചര്യത്തിൽ നേര​േത്ത മാണി ഗ്രൂപ്പിനും പിന്നീട്​ സാബുവിനുമെതിരെ പ്രചാരണം നടത്തിയ കോൺഗ്രസും ലീഗും ഇനി പുതിയ തന്ത്രം പയറ്റണം.

ചില യു.ഡി.എഫ്​ നേതാക്കൾ അടുത്ത ദിവസങ്ങളിൽ സാബുവി​െൻറ നീക്കം അറിയാൻ ബന്ധപ്പെടുന്നുണ്ട്​. അതേസമയം, എൽ.ഡി.എഫ്​ ഘടകകക്ഷികളുമായി സാബു രാഷ്​ട്രീയ ചർച്ചകൾ നടത്തി. സി.പി.എം ജില്ല നേതൃത്വം ബ​േത്തരിയിലെ രാഷ്​​്ട്രീയപ്രശ്​​നങ്ങൾ അടുത്തിടെ ചർച്ചചെയ്​തിരുന്നു. പാർട്ടി ജില്ല നേതൃത്വവുമായി സാബുവും ചർച്ച നടത്തിയിരുന്നു. മാണി ഗ്രൂപ്പിൽനിന്ന്​ നേര​േത്ത പുറത്താക്കിയ സാബുവിനെതിരെ കൂറുമാറ്റത്തിന്​ പാർട്ടി തെരഞ്ഞെടുപ്പ്​ കമീഷനിൽ നൽകിയ പരാതിയിൽ തീരുമാനം വന്നിട്ടില്ല.

കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പ്​ കഴിഞ്ഞതു മുതൽ ബത്തേരിയിലുണ്ടായ നാടകങ്ങളാണ്​ മാണിഗ്രൂപ്പിനെ യു.ഡി.എഫിൽനിന്ന്​ അകറ്റിയത്​. കേരള കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ കെ.ജെ. ദേവസ്യയും ടി.എൽ. സാബുവും ഒത്തുകളിക്കുകയാണെന്ന പ്രചാരണമാണ്​ കോൺഗ്രസും ലീഗും നടത്തിയത്​. എന്നാൽ, സാബു മാണി ഗ്രൂപ്പി​െൻറ വിപ്പ്​ ലംഘിച്ച്​ സി.പി.എമ്മി​െൻറ ചേരിയിൽ നിൽക്കുകയും ചെയർമാൻ പദവി വഹിക്കുകയും ചെയ്​തു. ഭരണസമിതി കാലാവധി തീരുംവരെ പദവിയിൽ തുടരാനായിരുന്നു നീക്കം. എന്നാൽ, സി.പി.എം ഇടപെടലിനു മുന്നിൽ വഴങ്ങിയാണ്​ അവധിയെടുത്തത്​.

യു.ഡി.എഫിൽ​ അയിത്തം കൽപിച്ച വയനാട്ടിലെ മാണിഗ്രൂപ്​​ ലോക്​സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക്​ വോട്ട്​ ചെയ്യാൻ തീരുമാനമെടുത്തു. എന്നാൽ, മുന്നണി​ബന്ധം തുടർന്നും ഉണ്ടായില്ല. സംസ്​ഥാനതലത്തിൽ തർക്കം പരിഹരിക്കാൻ ചർച്ചകൾ നടന്നെങ്കിലും ബത്തേരിയിൽ മാണിഗ്രൂപ്​​ പ്രതിനിധിയുടെ നിലപാട്​ കീറാമുട്ടിയായി.

മുസ്​ലിം ലീഗി​െൻറ കടുംപിടിത്തവും മാണിഗ്രൂപ്പിനെ അകറ്റാൻ പ്രധാന കാരണമായി. കേരള കോൺഗ്രസ്​ ജില്ല നേതൃത്വം പിന്നീട്​ എൽ.ഡി.എഫ്​ നിലപാട്​ പരസ്യമായി സ്വീകരിച്ചില്ലെങ്കിലും യു.ഡി.എഫ്​ ബന്ധം അവസാനിപ്പിച്ച നിലയിലായി. ബത്തേരിയിൽ തുടർഭരണം മുന്നിൽ കണ്ട്​ സി.പി.എം നടത്തിയ പുതിയ നീക്കമാണ്​ രാഷ്​ട്രീയ അകത്തളങ്ങളിലെ പ്രധാന ചർച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmsultan batterysultan battery municipality
Next Story