Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightസ്റ്റു​ഡ​ന്റ് പൊ​ലീ​സ്...

സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കാഡ​റ്റ് പ്ര​വ​ര്‍ത്ത​നം മാ​തൃ​കാ​പ​രം –മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍

text_fields
bookmark_border
സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കാഡ​റ്റ് പ്ര​വ​ര്‍ത്ത​നം മാ​തൃ​കാ​പ​രം –മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍
cancel
camera_alt

സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കാ​ഡ​റ്റ് പാ​സി​ങ് ഔ​ട്ട് പ​രേ​ഡ്

ക​ൽ​പ​റ്റ: കേ​ര​ള​ത്തി​ല്‍ സേ​വ​ന മേ​ഖ​ല​യി​ല്‍ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ദ്യാ​ർ​ഥി സേ​നാ സം​ഘ​ങ്ങ​ളാ​ണ് സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കാഡ​റ്റു​ക​ളെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. സ്റ്റു​ഡ​ന്റ് ​പൊ​ലീ​സ് കാ​ഡ​റ്റ് (എ​സ്.​പി.​സി) ജി​ല്ല സ​മ്മ​ര്‍ ക്യാ​മ്പ് ‘സ​ര്‍ഗ 2023’ന്റെ ​ഭാ​ഗ​മാ​യി ന​ട​ന്ന പാ​സി​ങ് ഔ​ട്ട് പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 2010ല്‍ ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച ക​ർ​മ​പ​ദ്ധ​തി ഇ​ന്ന് കേ​ര​ള​ത്തി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ മാ​റ്റി​നി​ര്‍ത്താ​നാ​കാ​ത്ത വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യി മാ​റി. ജി​ല്ല​യി​ലെ 37 സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നാ​യി 28 പ്ലാ​റ്റൂ​ണു​ക​ളി​ല്‍ 784 വി​ദ്യാ​ർ​ഥി കേ​ഡ​റ്റു​ക​ളാ​ണ് മു​ട്ടി​ല്‍ ഡ​ബ്യു.​എം.​ഒ കോ​ളേ​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന പാ​സി​ങ് ഔ​ട്ട് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ജി​ല്ല ​പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദ്, അ​ഡീ​ഷ​ന​ല്‍ സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലീ​സ് വി​നോ​ദ് പി​ള്ള, ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ഡ​ബ്ല്യു.​ഒ.​വി.​എ​ച്ച്.​എ​സ്.​എ​സ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​വി. മെ​യ്തു, പി.​ടി.​എ പ്ര​സി​ഡ​ന്റ് എ​ന്‍.​ബി. ഫൈ​സ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Student police cadetMinister A.K. Sashindran
News Summary - Student police cadet activity is exemplary - Minister A.K. Sashindran
Next Story