Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightസം​സ്ഥാ​ന സൈ​ക്കി​ൾ...

സം​സ്ഥാ​ന സൈ​ക്കി​ൾ പോ​ളോ ചാ​മ്പ്യ​ൻ​ഷി​പ് വ​യ​നാ​ട്ടി​ൽ

text_fields
bookmark_border
സൈ​ക്കി​ൾ പോ​ളോ ചാ​മ്പ്യ​ൻ​ഷി​പ്
cancel

ക​ൽ​പ​റ്റ: സം​സ്ഥാ​ന സൈ​ക്കി​ൾ പോ​ളോ ചാ​മ്പ്യ​ൻ​ഷി​പ്​ വ​യ​നാ​ട്ടി​ൽ. ആ​ദ്യ​മാ​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്​വയ​നാ​ട്ടി​ൽ ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ 11, 12, 13 തീ​യ്യ​തി​ക​ളി​ലാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്റ് മേ​രീ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്​ ന​ട​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 450 കാ​യി​ക​താ​ര​ങ്ങ​ളും 60 ഒ​ഫീ​ഷ്യ​ൽ​സും ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കും.

വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വി​ങ് ബ​ത്തേ​രി യൂ​നി​റ്റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​വം​ബ​ർ 11ന് ​രാ​വി​ലെ 9.30ന് ​പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്കം കു​റി​ക്കും. വൈ​കീ​ട്ട് 3.30ന് ​ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ന​വം​ബ​ർ 14ന് ​വൈ​കീ​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങ് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റും പ്ര​സി​ദ്ധ ഫു​ട്ബാ​ൾ താ​ര​വു​മാ​യ യു. ​ഷ​റ​ഫ​ലി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​റും ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ സ​ലിം ക​ട​വ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വി​ങ് ജി​ല്ല പ്ര​സി​ഡ​ന്റ് പി. ​സം​ഷാ​ദ്, സൈ​ക്കി​ൾ പോ​ളോ അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് സി.​പി. സു​ധീ​ഷ്, സെ​ക്ര​ട്ട​റി എ​ൻ.​സി. സാ​ജി​ദ്, ടി. ​സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsCycle Polo championship
News Summary - State Cycle Polo Championship in Wayanad
Next Story