കോട്ടത്തറ: വീട്ടിൽ ഉറങ്ങിക്കിടന്നവർക്കു നേരെ ആക്രമണം. കോട്ടത്തറ മൈലാടി സൈദ് ഹൗസിൽ നാസർ മുസ്ലിയാരുടെ വീട്ടിലാണ് ആക്രമണം. കഴിഞ്ഞ ദിവസം പുലർച്ച മൂന്നിനാണ് ജനൽ വഴി സാമൂഹിക വിരുദ്ധർ 'മരുന്ന്' പ്രയോഗിച്ചത്.
പശക്ക് സമാനമായ ഒരുതരം ദ്രാവകമാണ് സ്പ്രേ ചെയ്തത്. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ ഒരാൾ ഓടിപ്പോകുന്നത് കണ്ടു. മുറിയിലും ദ്രാവകം പതിച്ചിട്ടുണ്ട്. കമ്പളക്കാട് പൊലീസ് പരിശോധന നടത്തി. ഫോറൻസിക് വിഭാഗം പരിശോധന നടത്തും.