ഇന്നു മുതല്‍ ആകാശക്കാഴ്ചകള്‍ കാണാം
text_fieldsകല്പറ്റ: വയനാടന്‍ കാഴ്ചകള്‍ക്ക് പുതു അനുഭവം സമ്മാനിക്കുന്ന ഹെലി ടൂറിസത്തിന്റെ സാധ്യതകള്‍ പരീക്ഷിക്കാന്‍ ബുധനാഴ്ച മുതല്‍ മൂന്നു ദിവസത്തെ ഹെലികോപ്ടര്‍ യാത്ര തുടങ്ങുന്നു. പുതുവര്‍ഷത്തിലെ ആദ്യ ദിനങ്ങള്‍ ഹെലികോപ്ടര്‍ യാത്രയിലൂടെ അതിമനോഹരമാക്കാന്‍ അവസരമൊരുക്കുകയാണ് വയനാട് അഗ്രി ഹോര്‍ട്ടികൾചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വയനാട് ഫ്ലവര്‍ ഷോ. ഇതിന്റെ ഭാഗമായി ഒരുക്കിയ ഹെലികോപ്ടര്‍ റൈഡിനായുള്ള ബുക്കിങ് ഇതിനകം 100 പിന്നിട്ടു. മൂന്ന്, നാല്, അഞ്ച് തീയതികളിലായാണ് ഹെലികോപ്ടര്‍ യാത്ര ഒരുക്കിയിരിക്കുന്നത്. 5000 രൂപയാണ് ഫീസ്.
താമരശ്ശേരി ചുരത്തിന്റെയും ബാണാസുര സാഗര്‍ അണക്കെട്ടിന്റെHeli Tourismയും മനോഹരമായ ആകാശക്കാഴ്ചകള്‍ സമ്മാനിക്കുന്നതാണ് ഹെലികോപ്ടര്‍ യാത്ര. കല്പറ്റയില്നിന്ന് ആരംഭിക്കുന്ന റൈഡ് മഞ്ഞുപുതച്ചുനില്‍ക്കുന്ന ചുരം ചുറ്റിക്കറങ്ങി തിരികെവരും. ബാണാസുര മലനിരകളെ തലോടുന്ന കാട്ടാറിനു കുറുകെ നിര്‍മിച്ച ഏഷ്യയിലെ ഏറ്റവും വലിയ മണ് അണക്കെട്ടിന്റെ ആകാശ ദൃശ്യങ്ങളും ആസ്വദിക്കാനാകും. ആറു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഹെലികോപ്ടറാണ് റൈഡിന് ഉപയോഗിക്കുക. ഹെലികോപ്ടർ യാത്രക്കുള്ള ഒരുക്കം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

