കൽപറ്റ: ഒരു മിനിറ്റില്‍ 68 രാജ്യങ്ങളുടെ പേരും തലസ്ഥാനവും നാല് മിനിറ്റില്‍ 196 രാജ്യങ്ങളുടെ പേരും തലസ്ഥാനവും പറഞ്ഞ് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയ ആറ് വയസ്സുകാരി അന്ന സന്തോഷ് പുരസ്കാരം ഏറ്റുവാങ്ങി.
കോവിഡിനെ തുടര്‍ന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ് അധികൃതര്‍ അയച്ച് നല്കിയ സര്‍ട്ടിഫിക്കറ്റും മെഡലും കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അന്നക്ക് സമ്മാനിച്ചു.
വികസനകാര്യ സ്ഥിരം സമിതി ചെയര്പേഴ്സൻ ഉഷ തമ്പി, രക്ഷിതാക്കളായ പുല്പള്ളി വേലിയമ്പം നടക്കുഴക്കല്‍ വീട്ടില്‍ സന്തോഷ് ജോസ്, ചിഞ്ചു സന്തോഷ് എന്നിവര്‍ പങ്കെടുത്തു. പുല്പള്ളി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.