Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഫസ്​റ്റ്​ ബെല്ലിന്​...

ഫസ്​റ്റ്​ ബെല്ലിന്​ കാതോർത്ത്​ വിദ്യാലയങ്ങൾ ഒരുങ്ങുന്നു

text_fields
bookmark_border
meppadi school
cancel
camera_alt

വൈ​റ്റ്ഗാ​ർ​ഡ് വ​ള​ൻ​റി​യ​ർ​മാ​ർ മേ​പ്പാ​ടി സെൻറ്​ ജോ​സ​ഫ്സ് സ്കൂ​ൾ പ​രി​സ​രം ശു​ചീ​ക​രി​ക്കു​ന്നു

ക​ൽ​പ​റ്റ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു വ​ർ​ഷ​വും എ​ട്ടു​മാ​സ​വു​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ന​വം​ബ​ർ ഒ​ന്നി​ന്​ തു​റ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശൂ​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. പി.​ടി.​എ ക​മ്മി​റ്റി​ക​ളും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും കു​ടും​ബ​ശ്രീ​യും തൊ​ഴി​ലു​റ​പ്പ്​ തൊ​ഴി​ലാ​ളി​ക​ളു​മെ​ല്ലാം പ​ങ്കാ​ളി​ക​ളാ​യാ​ണ്​ വി​ദ്യാ​ല​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നേ​റു​ന്ന​ത്.

ക​ൽ​പ​റ്റ എ​ച്ച്.​ഐ.​എം യു.​പി സ്കൂ​ളി​ൽ ഏ​ക​ദി​ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സി.​എ​ച്ച്​ റ​സ്ക്യൂ ടീം ​നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ ക്ലാ​സ്​ മു​റി​ക​ളും പ​രി​സ​ര​വും ഒ​രു​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ശു​ചീ​ക​ര​ണം. റ​സ്ക്യൂ ടീം ​അം​ഗ​ങ്ങ​ളോ​ടൊ​പ്പം അ​ധ്യാ​പ​ക​രും പ​ങ്കു​ചേ​ർ​ന്നു.

ചീ​രാ​ൽ: ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ആ​ദി​വാ​സി മേ​ഖ​ല​യാ​യ കൊ​ഴു​വ​ണ​യി​ലെ ക​ല്ലി​ൻ​ക​ര ഗ​വ. യു.​പി സ്കൂ​ൾ ചീ​രാ​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു. കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ചു​റ്റു​മു​ള്ള കാ​ടു​ക​ൾ വെ​ട്ടി തെ​ളി​ച്ചും കീ​ട​നാ​ശി​നി ത​ളി​ച്ചും ഫ​ർ​ണി​ച്ച​റും ക്ലാ​സ് മു​റി​ക​ളും ക​ഴു​കി വൃ​ത്തി​യാ​ക്കി​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു​മു​ള്ള ന​വീ​ക​ര​ണ​ത്തി​ൽ നൂ​റോ​ളം പേ​ർ പ​ങ്കാ​ളി​ക​ളാ​യി.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, അ​ധ്യാ​പ​ക​ർ, മ​ണ്ഡ​ലം ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ, പി.​ടി.​എ, മ​ദ​ർ പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​രും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ കെ. ​മു​നീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​സി.​സി സെ​ക്ര​ട്ട​റി ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ പ്ര​വൃ​ത്തി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക പി.​കെ. രു​ക്മി​ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഷീ​ല പു​ഞ്ച​വ​യ​ൽ, വാ​ർ​ഡം​ഗം വി.​ടി. ബേ​ബി, ഷി​ജു കൊ​ഴു​വ​ണ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മേ​പ്പാ​ടി: മു​സ്​​ലിം യൂ​ത്ത് ലീ​ഗ്​ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ വൈ​റ്റ്ഗാ​ർ​ഡ് വ​ള​ൻ​റി​യ​ർ​മാ​ർ സെൻറ്​ ജോ​സ​ഫ്സ് യു.​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യും പ​രി​സ​ര​ങ്ങ​ളും ശു​ദ്ധീ​ക​രി​ക്കു​ക​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്തു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ സി. ​ശി​ഹാ​ബ്, ബി. ​നാ​സ​ർ, ഹാ​രീ​സ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ശൂ​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം ഒ​ണ്ട​യ​ങ്ങാ​ടി സെൻറ്​ മാ​ർ​ട്ടി​ൻ​സ് എ​ൽ.​പി സ്കൂ​ളി​ൽ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൻ പി.​വി.​എ​സ്. മൂ​സ നി​ർ​വ​ഹി​ച്ചു. എ​ഫ്.​എ​സ്.​ടി.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ശു​ചീ​ക​ര​ണ​പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്.

ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ ജി. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. അ​ജ​യ​കു​മാ​ർ, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. സി​ന്ധു സെ​ബാ​സ്​​റ്റ്യ​ൻ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക മേ​രി പി. ​മാ​ത്യു, പി.​എം. ബെ​ന്നി, സീ​സ​ർ ജോ​സ്, സ്മി​ത ടീ​ച്ച​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ. ​ബാ​ല​ച​ന്ദ്ര​ൻ, എം. ​സ​മീ​ർ, ടി.​ബി. രാ​ജേ​ഷ്, ടി.​എം. ജോ​ൺ​സ​ൺ, എം. ​ജ​യ​രാ​ജ്, വി. ​ശ​ശീ​ന്ദ്ര​ൻ, ഗി​രി​ജ പു​രു​ഷോ​ത്ത​മ​ൻ, എം. ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School Reopen
News Summary - schools are preparing for the reopening
Next Story