Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightതാളംപിടിച്ച ശിഷ്യനും...

താളംപിടിച്ച ശിഷ്യനും പാട്ടുപാടിയ ഗുരുവും നടന്നുകയറിയത് സിനിമയിലേക്ക്

text_fields
bookmark_border
താളംപിടിച്ച ശിഷ്യനും പാട്ടുപാടിയ ഗുരുവും നടന്നുകയറിയത് സിനിമയിലേക്ക്
cancel
camera_alt

അ​ഭി​ജി​ത്തും അ​ധ്യാ​പി​ക അ​ഞ്ജ​ലി​യും സി​നി​മ​യി​ലെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം

ക​ൽ​പ​റ്റ: ബെ​ഞ്ചി​ൽ താ​ളം പി​ടി​ച്ച് വൈ​റ​ലാ​യ​ കൊ​ച്ചു​മി​ടു​ക്ക​ൻ അ​ഭി​ജി​ത്തും പാ​ട്ടു​പാ​ടി​യ അ​ധ്യാ​പി​ക അ​ഞ്ജ​ന​യും സി​നി​മ​യി​ലേ​ക്ക്. സി​നി​മ​യി​ൽ അ​ഭി​നേ​താ​വാ​യി അ​ഭി​ജി​ത്ത് ചു​വ​ടു​മാ​റി​യെ​ങ്കി​ലും അ​ഞ്ജ​ന സി​നി​മ​യി​ൽ പാ​ടു​ക​യാ​ണ്. ‘ക​ട്ട​പ്പാ​ട​ത്തെ മാ​ന്ത്രി​ക​ൻ’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്റെ പേ​ര്. ഇ​വ​രു​ടെ വൈ​റ​ൽ വിഡി​യോ ചി​ത്ര​ത്തി​ന്റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ കാ​ണു​ക​യും കാ​ട്ടി​ക്കു​ളം അ​മ്മാ​നി കോ​ള​നി​യി​ലെ​ത്തി അ​ഭി​ജി​ത്തി​നെ സി​നി​മ​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യുമായി​രു​ന്നു.​കൂ​ലി​പ്പണി​ക്കാ​ര​നാ​യ ബി​ജു​വി​ന്റെ​യും ആ​തി​ര​യു​ടെ​യും മ​ക​നാ​ണ് അ​ഭി​ജി​ത്ത്. ര​ണ്ട് സ​ഹോ​ദ​രി​മാ​രു​ണ്ട്. ഓ​ലമേ​ഞ്ഞ ഒ​റ്റ​മു​റി വീ​ട്ടി​ലാ​ണ് ഈ ​കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. അ​ഭി​ജി​ത്തി​ന്റെ ക​ഴി​വ് പു​റം​ലോ​കം അ​റി​ഞ്ഞ​തോ​ടെ ഇ​വ​ർ​ക്ക് വീ​ടുവെ​ച്ച് ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച് ഒ​ത്തി​രി പേ​ർ ഇ​തി​നോ​ട​കം എ​ത്തി​ക്ക​ഴി​ഞ്ഞു. ഹ്ര​സ്വ​ചി​ത്ര​ത്തി​ലൂ​ടെ​യും ഡോ​ക്യു​മെ​ന്റ​റി​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ ഫൈ​സ​ൽ ഹു​സൈ​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘ക​ട്ട​പ്പാ​ട​ത്തെ മാ​ന്ത്രി​ക​ൻ’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cinemarhythmic disciple
News Summary - rhythmic disciple and the singing teacher walked into the cinema
Next Story