Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightപു​ര​പ്പു​റ...

പു​ര​പ്പു​റ സൗ​ര​നി​ല​യം സ്ഥാ​പി​ക്കാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം

text_fields
bookmark_border
solar system
cancel

ക​ൽ​പ​റ്റ: കെ.​എ​സ്.​ഇ.​ബി ലി​മി​റ്റ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സ​ബ്സി​ഡി​യോ​ട്കൂ​ടി പു​ര​പ്പു​റ സൗ​ര​നി​ല​യം സ്ഥാ​പി​ക്കു​ന്ന​തി​ന് എ​ല്ലാ സെ​ക്ഷ​ന്‍ ഓ​ഫി​സു​ക​ളി​ലും ആ​രം​ഭി​ച്ച കാ​മ്പ​യി​ന്‍ ഡി​സം​ബ​ര്‍ 31 വ​രെ തു​ട​രും. കെ.​എ​സ്.​ഇ.​ബി ലി​മി​റ്റ​ഡ് അ​നു​വ​ദി​ച്ച പ​ട്ടി​ക​യി​ല്‍ ചേ​ര്‍ക്ക​പ്പെ​ട്ട ഡ​വ​ല​പേ​ഴ്സി​നെ തി​ര​ഞ്ഞെ​ടു​ത്ത് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താം.

മൂ​ന്ന് കി​ലോ വാ​ട്ട് വ​രെ​യു​ള്ള സോ​ളാ​ര്‍ പ​വ​ര്‍ പ്ലാ​ന്റു​ക​ള്‍ക്ക് 40 ശ​ത​മാ​നം സ​ബ്സി​ഡി​യും മൂ​ന്ന് കി​ലോ വാ​ട്ട് മു​ത​ല്‍ 10 കി​ലോ വാ​ട്ട് വ​രെ​യു​ള്ള സോ​ളാ​ര്‍ പ​വ​ര്‍ പ്ലാ​ന്റു​ക​ള്‍ക്ക് 20 ശ​ത​മാ​നം സ​ബ്സി​ഡി​യു​മാ​ണ് ല​ഭി​ക്കു​ക. മൂ​ന്ന് കി​ലോ വാ​ട്ട് സി​സ്റ്റ​ത്തി​ന്റെ യ​ഥാ​ര്‍ത്ഥ വി​ല 1,90,500 രൂ​പ ആ​ണെ​ങ്കി​ലും സ​ബ്സി​ഡി​യാ​യ 57,383 രൂ​പ കു​റ​ച്ച് 1,33,117 രൂ​പ മാ​ത്രം ഉ​പ​ഭോ​ക്താ​ക്ക​ള്‍ ന​ല്‍കി​യാ​ല്‍ മ​തി.

സ​ബ്സി​ഡി തു​ക കു​റ​ച്ചു ന​ല്‍കു​ന്ന പ​ദ്ധ​തി പ​രി​മി​ത​കാ​ല​ത്തേ​ക്ക് മാ​ത്ര​മാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്. എ​ല്ലാ പൊ​തു​ജ​ന​ങ്ങ​ള്‍ക്കും സ​ബ്സി​ഡി​യോ​ടെ​യു​ള്ള സൗ​ര സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ കാ​മ്പ​യി​ന്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് അ​ടു​ത്തു​ള്ള കെ.​എ​സ്.​ഇ.​ബി ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫി​സു​മാ​യോ കെ.​എ​സ്.​ഇ.​ബി​യു​ടെ ടോ​ള്‍ഫ്രീ ന​മ്പ​റാ​യ 1912ലോ ​കെ.​എ​സ്.​ഇ.​ബി​യു​ടെ സൗ​ര കോ​ര്‍ഡി​നേ​റ്റ​ര്‍മാ​രെ​യോ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 9496002968.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar plantregister
News Summary - Register to set up Purapura solar plant
Next Story