Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിന് സ്വീകരണം

text_fields
bookmark_border
ബംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിന് സ്വീകരണം
cancel
camera_alt

ബം​ഗ​ളൂ​രു സൂ​പ്പ​ര്‍ എ​ക്സ്​​പ്ര​സ്​ ബ​സി​ന് അ​ഡ്വ.​ടി. സി​ദ്ദീ​ഖ് എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ൽ​പ​റ്റ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

കല്‍പറ്റ: കോഴിക്കോട് ഡിപ്പോയില്‍ നിന്ന് കല്‍പറ്റ, പടിഞ്ഞാറത്തറ, മാനന്തവാടി വഴി ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ എക്സ്പ്രസ് ബസിന് കല്‍പറ്റയില്‍ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കല്‍പറ്റ ചുങ്കം ജങ്ഷനിലാണ് സ്വീകരണം നല്‍കിയത്.

കർണാടകയിലേക്കുള്ള ബസുകളുടെ കുറവ് പരിഹരിക്കുന്നതിന് സർവിസ് വർധിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കർണാടകയില്‍ കൃഷി ചെയ്യുന്നവരും വിദ്യാർഥികളും മറ്റും പരാതികള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിച്ചത്. തുടര്‍ന്നാണ് ഫെബ്രുവരിയിൽ കല്‍പറ്റ ഡിപ്പോയില്‍നിന്ന് മൈസൂരുവിലേക്കും തുടര്‍ന്നുള്ള മറ്റ് സർവിസുകളും ആരംഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Reception to KSRTC bus to Bangalore
Next Story