Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാന്‍ അവസരം

text_fields
bookmark_border
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യാന്‍ അവസരം
cancel

ക​ൽ​പ​റ്റ: ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ മാ​റ്റം കാ​ര​ണം അ​ര്‍ഹ​ത ന​ഷ്ട​പ്പെ​ട്ടി​ട്ടും മു​ന്‍ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍ (എ.​എ.​വൈ/​പി.​എ​ച്ച്.​എ​ച്ച്) ഉ​ള്‍പ്പെ​ട്ട റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ കൈ​വ​ശം​വെ​ച്ചി​രി​ക്കു​ന്ന​വ​ര്‍ക്ക് പി​ഴ​യി​ല്ലാ​തെ കാ​ര്‍ഡു​ക​ള്‍ സ്വ​മേ​ധ​യാ സ​റ​ണ്ട​ര്‍ ചെ​യ്യു​ന്ന​തി​ന് ര​ണ്ട് മാ​സം സാ​വ​കാ​ശം അ​നു​വ​ദി​ച്ചു. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​ഹി​തം അ​ത​ത് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സു​ക​ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ ത​രം​മാ​റ്റാം.

ഒ​രേ​ക്ക​റി​ന് മു​ക​ളി​ല്‍ ഭൂ​മി​യു​ള്ള​വ​ര്‍, 1000 ച​തു​ര​ശ്ര അ​ടി​ക്ക് മു​ക​ളി​ല്‍ വി​സ്തീ​ര്‍ണ​മു​ള്ള വീ​ടു​ള്ള​വ​ര്‍, നാ​ല് ച​ക്ര​വാ​ഹ​നം സ്വ​ന്ത​മാ​യു​ള്ള​വ​ര്‍, സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, പ്ര​തി​മാ​സം 25,000 രൂ​പ​ക്ക് മു​ക​ളി​ല്‍ വ​രു​മാ​ന​മു​ള്ള​വ​ര്‍, ആ​ദാ​യ​നി​കു​തി അ​ട​യ്ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ മു​ന്‍ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ര്‍ഹ​ത പ​രി​ശോ​ധി​ച്ച് കാ​ര്‍ഡു​ക​ള്‍ ത​രം​മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഫോ​ണ്‍: വൈ​ത്തി​രി: 04936 255222, ബ​ത്തേ​രി: 04936 220213, മാ​ന​ന്ത​വാ​ടി: 04935 240252.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ration card surrender
Next Story