മഴ, ചളി, മണ്ണ്; ഇനി ആവേശപ്പോര്, വയനാട് മഡ്ഫെസ്റ്റ് ജൂലൈ ആറുമുതൽ
text_fieldsകഴിഞ്ഞ വർഷത്തെ മഡ് ഫുട്ബാളിൽ നിന്ന്
കൽപറ്റ: മഴക്കാലത്ത് ചളിയിലും മണ്ണിലും ഇനി ആവേശപ്പോര്. ഈ വർഷത്തെ വയനാട് മഡ് ഫെസ്റ്റ് ജൂലൈ ആറുമുതൽ നടക്കും. മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിലാണ് ഫെസ്റ്റ്.
ജില്ലയിലെ മൂന്നുതാലൂക്കുകളും കേന്ദ്രീകരിച്ച് താലൂക്ക് തല മൽസരങ്ങൾ നടക്കും. മഡ്ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുട്ബാൾ, മഡ് കബഡി, മഡ് വോളിബാൾ, മൺസൂൺ ട്രക്കിങ്, മൺസൂൺ ക്രിക്കറ്റ്, സൈക്ലിങ്, മൺസൂൺ മാരത്തോൺ എന്നിവ നടക്കും.
മാനന്തവാടി താലൂക്കിലെ മൽസരങ്ങൾ വള്ളിയൂർകാവ് അമ്പലത്തിനോട് ചേർന്ന വയലിലും സുൽത്താൻ ബത്തേരിയിൽ സപ്ത റിസോർട്ടിന് സമീപത്തും, വൈത്തിരി താലൂക്കിലെ മൽസരങ്ങൾ കാക്കവയൽ ഭാഗത്തുമാണ് നടക്കുക. 2023ൽ നടന്ന മഡ്ഫെസ്റ്റിൽ വിവിധ ജില്ലകളിൽ നിന്നുള്ള വിനോദസഞ്ചാരികളടക്കം പങ്കെടുത്തിരുന്നു.
മത്സരത്തിൽ പങ്കെടുക്കാൻ വിളിക്കാം
മഡ്ഫെസ്റ്റിലെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫോണിൽ വിളിച്ച് മുൻകൂട്ടി പേര് നൽകണം.
മാനന്തവാടി താലൂക്ക് ഫോൺ: 7593892957
സുൽത്താൻ ബത്തേരി: 7593892960.
മൺസൂൺ ട്രക്കിങ്: 7593892954.
കയാക്കിങ്: 7593892952.
മഡ് ഫുട്ബാൾ: 7593892961.
മൺസൂൺ ക്രിക്കറ്റ്, പഞ്ചഗുസ്തി,
വടംവലി കബഡി, റോക്ക് അഡ്വഞ്ചർ: 7593892954

