മഴ മുന്നറിയിപ്പ്; ജാഗ്രതപാലിക്കാന്‍ നിര്‍ദേശം
text_fieldsകൽപറ്റ: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്പേഴ്സൻ കൂടിയായ ജില്ല കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം.
മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള ദുരന്തസാധ്യതയുള്ളതിനാല്‍ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തില്‍ മാറിത്താമസിക്കണമെന്നും കലക്ടര്‍ അറിയിച്ചു. ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പുഴകളോ തോടുകളോ മുറിച്ചുകടക്കാനോ പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല. വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് വൈത്തിരി താലൂക്കില്‍ വെങ്ങപ്പള്ളി വില്ലേജില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും കോട്ടത്തറ വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
മരം വീണ് വീട് തകര്‍ന്നതിനെ തുടര്‍ന്ന് മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിലെ പോരൂര്‍കുന്ന് പ്രദേശത്തുള്ള ഒരു കുടുംബത്തെ സമീപത്തെ ക്ലബ് കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ നാല് വീടുകള്‍ പൂർണമായും 51 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

