Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightരാഹുലിന്‍റെ റോഡ് ഷോ:...

രാഹുലിന്‍റെ റോഡ് ഷോ: വയനാട് ജില്ല സുരക്ഷാവലയത്തിൽ

text_fields
bookmark_border
rahul gandhi
cancel

ക​ൽ​പ​റ്റ: എം.​പി സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത് പ​ഴു​ത​ട​ച്ച സു​ര​ക്ഷ. രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം പ്രി​യ​ങ്ക ഗാ​ന്ധി​യും ക​ൽ​പ​റ്റ​യി​ൽ എ​ത്തു​ന്ന​തി​നാ​ൽ ത​ന്നെ വ​ലി​യ രീ​തി​യി​ലു​ള്ള സു​ര​ക്ഷ​യാ​ണ് പൊ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് കീ​ഴി​ൽ ഒ​മ്പ​തു ഡി​വൈ.​എ​സ്.​പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 800ഓ​ളം പൊ​ലീ​സു​കാ​രു​ടെ സു​ര​ക്ഷ​യാ​ണ് ക​ൽ​പ​റ്റ​യി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സു​ര​ക്ഷ​ക്കാ​യി വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള പൊ​ലീ​സു​കാ​രാ​ണ് വ​യ​നാ​ട്ടി​ലെ​ത്തി​യി​ട്ടു​ള്ള​ത്.

രാ​ഹു​ൽ ഗാ​ന്ധി​യെ​ത്തു​ന്ന എ​സ്.​കെ.​എം.​ജെ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ലും തു​ട​ർ​ന്ന് അ​വി​ടെ​നി​ന്ന് എം.​പി ഓ​ഫി​സി​ന് സ​മീ​പ​ത്തെ സ​മ്മേ​ള​ന വേ​ദി​വ​രെ ന​ട​ക്കു​ന്ന റോ​ഡ് ഷോ​യി​ലും വ​ലി​യ രീ​തി​യി​ലു​ള്ള പൊ​ലീ​സ് കാ​വ​ലാ​ണ് ഉ​ണ്ടാ​കു​ക. എം.​പി ഓ​ഫി​സി​ന് മു​ന്നി​ലാ​യു​ള്ള സ​മ്മേ​ള​ന വേ​ദി​യി​ലും പ​രി​സ​ര​ത്തും പൊ​ലീ​സ് സു​ര​ക്ഷ​യു​ണ്ടാ​കും. പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ച്ച​ക്കു​ശേ​ഷം ക​ൽ​പ​റ്റ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​വും ഉ​ണ്ടാ​കും.

തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ ത​ന്നെ ക​ൽ​പ​റ്റ ന​ഗ​രം പൊ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. പ്ര​ധാ​ന വ​ഴി​ക​ളി​ലെ​ല്ലാം പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കും വ​ലി​യ രീ​തി​യി​ലു​ള്ള സ്വീ​ക​ര​ണം ഒ​രു​ക്കാ​നാ​ണ് യു.​ഡി.​എ​ഫ് തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsRoad showRahul Gandhi
News Summary - Rahul's road show- Wayanad district in security zone
Next Story