രാഹുൽ ഗാന്ധി എം.പി 21ന് വയനാട്ടിൽ
text_fieldsകൽപറ്റ: രാഹുൽ ഗാന്ധി എം.പി 21ന് വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. മാർച്ച് 20ന് വൈകീട്ട് നാലരക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി എം.പി അഞ്ചരയോടെ ഹെലികോപ്ടറിൽ കോഴിക്കോട് കട്ടാങ്ങലിലെ എൻ.ഐ.ടി ഗ്രൗണ്ടിലിറങ്ങും.
അവിടെനിന്നും റോഡുമാർഗം മുക്കത്തേക്ക് പോകും. തുടർന്ന് വൈകീട്ട് മുക്കത്ത് കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം നിർവഹിക്കും. യു.ഡി.എഫ് ബഹുജന സംഗമത്തിലും പങ്കെടുക്കും. രാത്രി 7.45ഓടെ റോഡ് മാർഗം വൈത്തിരി വില്ലേജ് റിസോർട്ടിലെത്തും.
21ന് രാവിലെ പത്തരയോടെ മുട്ടിൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ബാംഗ്ലൂർ കേരള സമാജം നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. 11.45ഓടെ കൽപറ്റയിലെത്തും. തുടർന്ന് കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങളുമായുള്ള യോഗത്തിൽ പങ്കെടുക്കും.
ഉച്ചക്കുശേഷം രണ്ടരക്ക് കൽപറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. വൈകീട്ടോടെ കൽപറ്റയിൽനിന്ന് റോഡ് മാർഗം കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകും. അവിടെനിന്നും രാത്രിയോടെ ഡൽഹിലേക്കും പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.