Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightരാഹുൽ അടുത്ത ആഴ്ച...

രാഹുൽ അടുത്ത ആഴ്ച എത്തിയേക്കും

text_fields
bookmark_border
election
cancel

ക​ൽ​പ​റ്റ: ര​ണ്ടാം വ​ട്ട​വും വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് പ്ര​തി​നി​ധി​യാ​യി ജ​ന​വി​ധി തേ​ടു​ന്ന രാ​ഹു​ൽ ഗാ​ന്ധി അ​ടു​ത്ത ആ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തി​യേ​ക്കും. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പേ മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ രാ​ഹു​ൽ എ​ത്താ​ത്ത​ത് യു.​ഡി.​എ​ഫ് ക്യാ​മ്പി​ൽ മ്ലാ​ന​ത സൃ​ഷ്ടി​ച്ചി​രു​ന്നു. ജോ​ഡോ ന്യാ​യ് യാ​ത്ര ക​ഴി​ഞ്ഞു വ​യ​നാ​ട്ടി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​ത് ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും രാ​ഹു​ലി​ന്‍റെ അ​സാ​ന്നി​ധ്യം പ്ര​ചാ​ര​ണ​ത്തെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നേ​തൃ​ത്വം. എ​ന്നാ​ൽ ഡ​ൽ​ഹി​യി​ലെ നി​ല​വി​ൽ രൂ​ക്ഷ​മാ​യ സ്ഥി​തി​ഗ​തി​ക​ൾ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നു​ള്ള രാ​ഹു​ലി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ മാ​റ്റം വ​രാ​നു​ള്ള സാ​ധ്യ​ത​യും ചി​ല കോ​ണു​ക​ളി​ൽനി​ന്ന് ഉ​യ​രു​ന്നു​ണ്ട്.

അ​തേ​സ​മ​യം ന്യാ​യ് യാ​ത്ര​ക്ക് ശേ​ഷം വ​ർ​ക്കി​ങ് ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​ര​ക്കി​ലാ​യി​രു​ന്നു​വെ​ന്നും ശേ​ഷം അ​ര​വി​ന്ദ് കെ​ജ് രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ഉ​ൾ​പ്പെടെ​യു​ള്ള വി​ഷ​യ​ങ്ങ​ളു​ണ്ടാ​യ​തോ​ടെ​യാ​ണ് വ​യ​നാ​ട്ടി​ലേ​ക്കു​ള്ള വ​ര​വി​ന്‍റെ കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വ​മു​ണ്ടാ​യ​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ ത​ന്നെ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ നാ​മനി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ സ​മ​യം ക​ണ​ക്കാ​ക്കി ഏ​പ്രി​ൽ ആ​ദ്യം എ​ത്തു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ക​ൽ​പ​റ്റ ക​ന​റാ ബാ​ങ്കി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പേ​രി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024Rahul GandhiWayanad
News Summary - rahul gandhi- lok sabha elections- wayanad
Next Story