രാഹുൽ ഗാന്ധി ഇടപെട്ടു; നീർത്തട വികസന പദ്ധതികളുടെ കാലാവധി നീട്ടി
text_fieldsRahul Gandhi
കൽപറ്റ: രാഹുൽ ഗാന്ധി എം.പിയുടെ ഇടപെടലിനെ തുടർന്ന് കേന്ദ്ര സർക്കാർ പി.എം.കെ.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നീർത്തട വികസന പദ്ധതികളുടെ കാലാവധി നീട്ടി. നേരത്തെ സെപ്റ്റംബർ 30 വരെയായിരുന്നു കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുവദിച്ച പരമാവധി സമയം. എന്നാൽ കോവിഡ് പ്രതിസന്ധിയും തുടർച്ചയായ പ്രളയങ്ങളും തൊഴിലാളികളുടെ ലഭ്യത കുറവും നിർമാണ സാമഗ്രികളുടെ ക്ഷാമവും മൂലം പ്രോജക്ട് സെപ്റ്റംബർ 31 നകം പൂർത്തികരിക്കാൻ സാധിച്ചിരുന്നില്ല.
കാലാവധി 2022 മാർച്ച് 31 വരെ നീട്ടിത്തരാൻ വേണ്ട ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രാഹുൽ ഗാന്ധി എം.പിക്ക് വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നിവേദനം നൽകിയിരുന്നു. തുടർന്ന് കേന്ദ്ര ഗ്രാമവികസന-പഞ്ചായത്തീരാജ് മന്ത്രി ഗിരിരാജ് സിങ്ങിന് പദ്ധതിയുടെ ആവശ്യകതകളും പ്രാധാന്യവും പ്രോജക്റ്റ് നീണ്ടുപോവാൻ ഇടയായ കാരണങ്ങളും ചൂണ്ടിക്കാട്ടി രാഹുൽ കത്തയച്ചു. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഉപജീവനവുമായി ബന്ധപ്പെട്ട് കിടക്കുന്ന പദ്ധതിയായതിനാൽ പ്രോജക്ട് കാലാവധി 2022 മാർച്ച് 31 വരെ നീട്ടി നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കാലാവധി നീട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

