Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightരാഹുൽ ഇന്ന്...

രാഹുൽ ഇന്ന് ചുരമിറങ്ങും

text_fields
bookmark_border
Rahul Gandhi MP
cancel
Listen to this Article

ക​ല്‍പ​റ്റ: മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ​യ​നാ​ട്ടി​ലെ​ത്തി​യ രാ​ഹു​ല്‍ഗാ​ന്ധി എം.​പി ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് നെ​ന്മേ​നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​ളി​യാ​ടി​യി​ല്‍ ന​ട​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി സം​ഗ​മ​ത്തി​ല്‍ സം​ബ​ന്ധി​ക്കും. ശ​നി​യാ​ഴ്ച ​ജി​ല്ല​യി​ൽ ഈ ​പ​രി​പാ​ടി മാ​ത്ര​മാ​ണ് രാ​ഹു​ലി​നു ​ഉ​ള്ള​ത്. തു​ട​ര്‍ന്ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ വ​ണ്ടൂ​രി​ല്‍ ന​ട​ക്കു​ന്ന യു.​ഡി.​എ​ഫ് പൊ​തു​യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കും.വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ൽ​നി​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി 12.40 ഓ​ടെ​യാ​ണ് മാ​ന​ന്ത​വാ​ടി​യി​ൽ എ​ത്തി​യ​ത്. ഒ​ണ്ട​യ​ങ്ങാ​ടി സെ​ന്റ് മാ​ര്‍ട്ടി​ന്‍ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ന്ന മാ​ന​ന്ത​വാ​ടി ഫാ​ര്‍മേ​ഴ്‌​സ് ബാ​ങ്ക് കെ​ട്ടി​ടോ​ദ്ഘാ​ട​ന​മാ​യി​രു​ന്നു ജി​ല്ല​യി​ലെ ആ​ദ്യ പ​രി​പാ​ടി. തു​ട​ർ​ന്ന് ക​ൽ​പ​റ്റ​യി​ലെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്ത എം.​പി ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ചു. ക​ല​ക്ട​റേ​റ്റി​ൽ കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച രാ​ഹു​ൽ ഗാ​ന്ധി പി​ന്നീ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ യു.​ഡി.​എ​ഫ് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ആ​യി​ര​ങ്ങ​ൾ പ​​ങ്കെ​ടു​ത്ത റാ​ലി ന​യി​ച്ച രാ​ഹു​ൽ പൊ​തു​യോ​ഗ​ത്തെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് രാ​ഹു​ൽ മ​ല​പ്പു​റം വ​ണ്ടൂ​രി​ലേ​ക്ക് പു​റ​പ്പെ​ടു​ക. ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ 9.30ന് ​നി​ല​മ്പൂ​ര്‍ ക​രു​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​പ്പ​ടി-​വ​ലാ​മ്പു​റം-​കൊ​ട്ട​ന്‍പാ​റ റോ​ഡ് ഉ​ദ്ഘാ​ട​ന​മാ​ണ് രാ​ഹു​ല്‍ഗാ​ന്ധി​യു​ടെ ആ​ദ്യ​പ​രി​പാ​ടി. 11.35ന് ​വ​ണ്ടൂ​ര്‍ ചോ​ക്കാ​ട് ടൗ​ണി​ല്‍ എം.​എ​ല്‍.​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന ആം​ബു​ല​ന്‍സ് ആ​ൻ​ഡ് ട്രോ​മ കെ​യ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് നി​ര്‍വ​ഹി​ക്കും. മൂ​ന്ന് മ​ണി​ക്ക് മാ​മ്പാ​ട്ട് എ​സ്.​എ​സ്.​എ​ല്‍. സി, ​പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ നൂ​റ് ശ​ത​മാ​നം മാ​ര്‍ക്ക് വാ​ങ്ങി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് 4.15ന് ​വ​ണ്ടൂ​ര്‍ ഗോ​ള്‍ഡ​ന്‍വാ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ ക്ല​ബു​ക​ള്‍ക്കു​ള്ള ജ​ഴ്സി വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് 5.10ന് ​വ​ണ്ടൂ​ര്‍ പോ​രൂ​ര്‍ പു​ളി​യ​ക്കോ​ട് കെ.​ടി. ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്റ​റി​ല്‍ പി.​എം.​കെ.​എ​സ്.​വൈ പ​ദ്ധ​തി പ്ര​കാ​രം വ​ണ്ടൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും രാ​ഹു​ൽ ഗാ​ന്ധി നി​ര്‍വ​ഹി​ക്കും. തു​ട​ർ​ന്ന് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ൽ നി​ന്ന് മ​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad newsRahul Gandhi
News Summary - Rahul Gandhi in Wayanad
Next Story