രാഹുൽ വയനാട്ടിൽ; വൻ വരവേൽപ്
text_fieldsകൽപറ്റ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി തിങ്കളാഴ്ച വൈകീട്ട് വയനാട്ടിലെത്തി. മലപ്പുറത്തു നിന്ന് റോഡുമാർഗം താമരശ്ശേരി ചുരം വഴി ലക്കിടിയിെലത്തുേമ്പാൾ കോൺഗ്രസ് പ്രവർത്തകരടക്കം നിരവധി പേർ കാത്തുനിന്നിരുന്നു.
സുരക്ഷക്ക് വൻ പൊലീസ് സന്നാഹമാണ് രംഗത്തുണ്ടായിരുന്നത്. ലക്കിടി മുതൽ കൽപറ്റ വരെ പാതയോരത്ത് കാത്തിരുന്ന പ്രവർത്തകർ പതാകകളും പ്ലക്കാർഡുകളുമായി രാഹുലിനെ സ്വീകരിച്ചു. രാഹുൽ കാറിൽ നിന്നിറങ്ങാതെ കൽപറ്റയിലെ റെസ്റ്റ് ഹൗസിലേക്ക് യാത്രയായി. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ, നേതാക്കളായ ടി. സിദ്ദീഖ്, വി.എ.കരിം, എ.പി. അനിൽകുമാർ, പി.പി. ആലി, കെ.സി. റോസക്കുട്ടി ടീച്ചർ, പി.കെ. ജയലക്ഷ്മി, എം.എസ്. വിശ്വനാഥൻ, കെ.കെ. അബഹ്രാം, ടി.ജെ. ഐസക്, എൻ.കെ. വർഗീസ്, കെ. എൽ. പൗലോസ്, പി.വി. ബാലചന്ദ്രൻ, മുസ്ലിം ലീഗ് നേതാക്കളായ പി.പി.എ. കരീം, കെ.കെ. അഹമ്മദ് ഹാജി, റസാഖ് കൽപറ്റ, എൻ.കെ. റഷീദ്, പടയൻ മുഹമ്മദ് എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
ചൊവ്വാഴ്ച രാവിലെ 10.30ന് കലക്ടറേറ്റിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിലും 11.30ന് കേന്ദ്രാവിഷ്കൃത പദ്ധതി ജില്ലതല കോഓഡിനേഷൻ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലും രാഹുൽ പങ്കെടുക്കും. ബുധനാഴ്ച രണ്ടു മണിക്ക് മാനന്തവാടി ജില്ല ആശുപത്രി സന്ദർശിക്കുന്ന അദ്ദേഹം തുടർന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് കാറിൽ യാത്ര. അവിടെ നിന്ന് ഡൽഹിയിലേക്ക്.
കനത്ത സുരക്ഷയിലും ജനക്കൂട്ടം
വൈത്തിരി: പൊലീസൊരുക്കിയ കനത്ത സുരക്ഷയിലും ജില്ലയിലെത്തിയ രാഹുൽ ഗാന്ധി എം.പിയെ സ്വീകരിക്കാൻ ജില്ലാ കവാടമായ ലക്കിടിയിലെത്തിയത് നൂറുകണക്കിനാളുകൾ.
വൈകീട്ട് നാലരക്ക് എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും മൂന്നു മണിയോടെ തന്നെ പ്രവർത്തകരും തിരുവമ്പാടി മണ്ഡലത്തിൽനിന്നുള്ള രാഹുൽ ബ്രിഗേഡ് വളൻറിയർമാരും റോഡിെൻറ ഇരുവശത്തും അണിനിരന്നു. 5.40ന് എം.പിയുടെ സുരക്ഷാവാഹനമെത്തിയതോടെ പ്രവർത്തകർ ആർപ്പുവിളിച്ച് രാഹുലിന് സ്വീകരണം നൽകി. സുരക്ഷാകാരണങ്ങളാൽ കാറിൽ നിന്ന് ഇറങ്ങിയില്ല. വേഗത കുറച്ച കാറി െൻറ ചില്ലുകൾ താഴ്ത്തി കൈകൂപ്പി രാഹുൽ ജനങ്ങളെ അഭിവാദ്യം ചെയ്തു.
പൊലീസ് നിർദേശമനുസരിച്ചു കൃത്യമായ അകലം പാലിച്ചാണ് പ്രവർത്തകർ റോഡിനിരുവശവും അണിനിരന്നത്. കൽപറ്റ എ.എസ്.പി അജിത്കുമാറിെൻറ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷയൊരുക്കിയത്. ദേശീയപാതയോടു ചേർന്നുള്ള എല്ലാ ലോഡ്ജുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

