Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്വാറൻറീൻ ലംഘനം: 20 പേർക്കെതിരെ കേസ്
text_fieldsbookmark_border
കൽപറ്റ: കോവിഡ് രോഗികളുമായി സമ്പർക്കത്തിലേർപെട്ട് ആരോഗ്യവകുപ്പ് ക്വാറൻറീന് നിർദേശിച്ചവര്‍ പുറത്തിറങ്ങിയതിന് ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 20 പേർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൽപറ്റ, മേപ്പാടി, വൈത്തിരി, പടിഞ്ഞാറത്തറ, തെണ്ടർനാട്, തിരുനെല്ലി, പുൽപള്ളി, സുൽത്താൻ ബത്തേരി, അമ്പലവയല്‍, തലപ്പുഴ, മാനന്തവാടി, പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
വരുംദിവസങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കുമെന്നും ക്വാറൻറീന് ലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു.
Next Story

