Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഖത്തറിൽ ജോലി:...

ഖത്തറിൽ ജോലി: കൽപറ്റയിൽ അഭിമുഖത്തിനിടെ സംഘർഷം

text_fields
bookmark_border
qatar job interview kalpetta
cancel
camera_alt

ക​ൽ​പ​റ്റ​യി​ൽ സ്വ​കാ​ര്യ ഏ​ജ​ന്‍സി​യു​ടെ ജോ​ലി അ​ഭി​മു​ഖ​ത്തി​​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യ​പ്പോ​ൾ എ​ത്തി​യ പൊ​ലീ​സു​മാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സം​സാ​രി​ക്കു​ന്നു

ക​ൽ​പ​റ്റ: ഖ​ത്ത​റി​ല്‍ ഡ്രൈ​വ​ര്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സ്വ​കാ​ര്യ ഏ​ജ​ന്‍സി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ സം​ഘ​ര്‍ഷം. അ​ഭി​മു​ഖം ത​ട്ടി​പ്പാ​ണെ​ന്ന് ആ​രോ​പി​ച്ച് ഒ​രു വി​ഭാ​ഗം ഉ​ദ്യോ​ഗാ​ര്‍ഥി​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ര്‍ഷ​മു​ണ്ടാ​യ​ത്.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും ഇ​ൻ​റ​ര്‍വ്യൂ ന​ട​ത്താ​ന്‍ എ​ത്തി​യ​വ​രും ത​മ്മി​ല്‍ ​കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യി. ക​ല്‍പ​റ്റ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി നി​യ​ന്ത്രി​ച്ച​ത്. വി​സ​ക്ക് പ​ണം വേ​ണ്ടെ​ന്ന് പ​ര​സ്യ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഇ​ട​നി​ല​ക്കാ​ര്‍ 50,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളു​ടെ ആ​രോ​പ​ണം. ക​ല്‍പ​റ്റ​യി​ലെ സ​മ​സ്ത ജി​ല്ല കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ന്ന അ​ഭി​മു​ഖ​മാ​ണ്​ വി​വാ​ദ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്നാ​യി ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് എ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം തു​ട​ങ്ങി​യ വി​ദൂ​ര ജി​ല്ല​ക​ളി​ല്‍നി​ന്നു​വ​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ എ​ത്തി​യി​രു​ന്നു. ഖ​ത്ത​ര്‍, ജി.​സി.​സി ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സു​ള്ള​വ​ര്‍ക്ക് ഖ​ത്ത​റി​ലേ​ക്ക് പോ​കാ​ന്‍ സു​വ​ര്‍ണാ​വ​സ​രം എ​ന്ന് കോ​ഴി​ക്കോ​ട് വെ​സ്​​റ്റ്​ ന​ട​ക്കാ​വി​ലെ ലോ​യ​ല്‍ ആ​ന്‍ഡ് ഓ​സ്‌​കാ​ര്‍ ഏ​ജ​ന്‍സി ന​ല്‍കി​യ പ​ര​സ്യം ക​ണ്ടാ​ണ് ആ​ളു​ക​ള്‍ എ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ അ​ഭി​മു​ഖം ആ​രം​ഭി​ച്ച​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ പാ​സ്‌​പോ​ര്‍ട്ട് ഇ​ൻ​റ​ര്‍വ്യൂ ബോ​ര്‍ഡ് വാ​ങ്ങി​വെ​ച്ചു. അ​ടു​ത്ത ദി​വ​സം കൊ​ച്ചി​യി​ല്‍ മ​റ്റൊ​രു ടെ​സ്​​റ്റ്​ ന​ട​ക്കു​മെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ അ​റി​യി​ച്ചു. കൂ​ടി​ക്കാ​ഴ്​​ച പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഇ​ട​നി​ല​ക്കാ​ര്‍ വി​സ​ക്ക് 50,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ആ​ക്ഷേ​പ​മു​യ​ര്‍ന്ന​ത്.

പ​റ​ഞ്ഞ​തി​ലും കു​റ​വ് ശ​മ്പ​ള​മാ​ണ് ഇ​ൻ​റ​ര്‍വ്യൂ സ​മ​യ​ത്ത് അ​റി​യി​ച്ച​തെ​ന്നു​ള്ള ആ​ക്ഷേ​പ​വും ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ ഉ​യ​ര്‍ത്തി. ഇ​ൻ​റ​ര്‍വ്യൂ ന​ട​ത്തി​യ​വ​ര്‍ക്ക് അ​തി​നു​ള്ള അ​നു​മ​തി​യു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 25ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ ക​ല്‍പ​റ്റ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. അ​നു​മ​തി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​യാ​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

നി​ല​വി​ല്‍ ആ​ര്‍ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടി​ല്ല. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സാ​യി 150ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ല്‍നി​ന്ന്​ സം​ഘാ​ട​ക​ര്‍ 200 രൂ​പ വീ​തം ഈ​ടാ​ക്കി​യി​രു​ന്നു. ഇ​ത് തി​രി​ച്ചു​കൊ​ടു​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കൂ​ടി​ക്കാ​ഴ്ച: സ​മ​സ്ത​ക്ക് ബ​ന്ധ​മി​ല്ല

ക​ല്‍പ​റ്റ: കോ​ഴി​ക്കോ​ട് ന​ട​ക്കാ​വി​ലെ ലോ​യ​ല്‍ ആ​ൻ​ഡ്​​ ഓ​സ്‌​കാ​ര്‍ ഏ​ജ​ന്‍സി സം​ഘ​ടി​പ്പി​ച്ച കൂ​ടി​ക്കാ​ഴ്ച​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സ​മ​സ്ത ജി​ല്ല കാ​ര്യാ​ല​യം അ​റി​യി​ച്ചു. കാ​ര്യാ​ല​യ​ത്തി​ലെ ഹാ​ള്‍ മ​റ്റ് ആ​ളു​ക​ള്‍ക്ക് പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ന​ല്‍കാ​റു​ണ്ട്. കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നു​ള്ള പൊ​ലീ​സ് അ​നു​മ​തി​യ​ട​ക്കം കാ​ണി​ച്ചാ​ണ് അ​വ​ര്‍ ഹാ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

സാ​ധാ​ര​ണ​പോ​ലെ ഹാ​ള്‍ പ​രി​പാ​ടി ന​ട​ത്താ​നാ​യി കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ചെ​യ്ത​ത്. കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന വേ​ദി എ​ന്ന നി​ല​യി​ലാ​ണ് പ​ര​സ്യ​ങ്ങ​ളി​ല്‍ സ​മ​സ്ത ജി​ല്ല കാ​ര്യാ​ല​യം എ​ന്ന് അ​വ​ര്‍ എ​ഴു​തി​ച്ചേ​ര്‍ത്ത​തെ​ന്നും ജി​ല്ല ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalpettajob interviewqatar​
News Summary - Qatar job: Conflict during interview in Kalpetta
Next Story