പുല്പള്ളി വായ്പ തട്ടിപ്പ്;അബ്രഹാമിന്റെ പരാമര്‍ശത്തിനെതിരെ സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍
text_fieldsകല്പറ്റ: പുല്പള്ളി സര്‍വിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ട മുന്‍ പ്രസിഡന്റ് കെ.കെ. അബ്രഹാമിന്റെ പ്രസംഗത്തിലെ ആരോപണം തെളിയിക്കണമെന്ന് സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ ജില്ല സെക്രട്ടറി കെ.വി. പ്രകാശ്, ജില്ല കമ്മിറ്റിയംഗങ്ങളായ എം.കെ. ഷിബു, സി.ജെ. ജോണ്സണ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വായ്പ തട്ടിപ്പിലെ ഇര കേളക്കവല പറമ്പക്കാട്ട് ഡാനിയേലിന്റെ പരാതിപ്രകാരമുള്ള കേസില്‍ ജാമ്യത്തിലിറങ്ങിയ അബ്രഹാമിന് കോണ്‍ഗ്രസ് പ്രവര്‍ത്തകർ പുല്പള്ളിയില് നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കവെ,‘നക്സല്ബാരികള്ക്ക് പണം നല്‍കിയാണ് ഈ സമരത്തിന് ആളുകളെ ഇറക്കിയതെന്ന്’ സ്വീകരണ യോഗത്തില്‍ അബ്രഹാം പറഞ്ഞതിനെതിരേയാണ് സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ രംഗത്ത് വന്നത്. ആരോപണത്തിനു തെളിവ് ഹാജരാക്കാന്‍ അബ്രഹാമിന് ഉത്തരവാദിത്തമുണ്ട്. ആരോപണത്തെ രാഷ്ട്രീയമായി നേരിടും. പുല്പള്ളിയില് വിശദീകരണയോഗം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

