Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightജില്ലയുടെ വികസനത്തിന്...

ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍

text_fields
bookmark_border
ജില്ലയുടെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികള്‍
cancel
camera_alt

ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​റി​ൽ പ​ദ്ധ​തി ക​ര​ട്‌ രേ​ഖ ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ർ എം. ​പ്ര​സാ​ദ​ൻ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ മീ​നാ​ക്ഷി രാ​മ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

കൽപറ്റ: ജില്ലയുടെ വിവിധ മേഖലയിലെ വികസനത്തിന് 71.87 കോടിയുടെ പദ്ധതികൾ അവതരിപ്പിച്ച് ജില്ല പഞ്ചായത്ത് വികസന സെമിനാർ. ടി.സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗോത്ര മേഖലയിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്, ഗുണനിലവാരമില്ലാത്ത വിദ്യാഭ്യാസം എന്നിവയില്‍ കൃത്യതയോടെ കാര്യക്ഷമമായ ഇടപെടല്‍ നടത്താന്‍ ജനപ്രതിനിധികള്‍ തയാറാകണമെന്നും പദ്ധതികള്‍ സമയബന്ധിതമായി നിര്‍വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയുടെ വികസനം സാധ്യമാക്കുന്നതിന് 71.81 കോടിയുടെ പദ്ധതികളാണ് ജില്ല പഞ്ചാത്ത് മുന്നോട്ടുവെച്ചത്.

തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ജില്ലയെന്ന നിലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ത്രിതല പഞ്ചായത്തുകള്‍ കൃത്യമായ ഇടപെടല്‍ നടത്തണം. കാര്‍ഷിക മേഖലയില്‍ ഭൂവിസ്തൃതി കുറഞ്ഞ ജില്ലയില്‍ നഞ്ചകൃഷി ചെയ്യുന്ന നെല്‍പാടങ്ങളില്‍ പുഞ്ചകൃഷി ചെയ്യാന്‍ ജലസേചന സൗകര്യമൊരുക്കി കാര്‍ഷിക മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പറഞ്ഞു.

2026-27 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി കാര്‍ഷിക മേഖലയില്‍ ഡ്രയര്‍, ഡ്രോണ്‍ പദ്ധതികള്‍ നടപ്പാക്കും. പ്രതികൂല കാലാവസ്ഥയിലും കാര്‍ഷിക ഉൽപന്നങ്ങള്‍ സംസ്‌കരിക്കുന്നതിന് ജില്ലയില്‍ ഡ്രയര്‍ യൂനിറ്റ് സ്ഥാപിക്കും. മാറിമാറി വരുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് യഥാസമയം വിളകള്‍ ഉണക്കാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ഡ്രയര്‍ യൂനിറ്റ് സ്ഥാപിക്കുന്നത്.

വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ നടപ്പeക്കും. വയോജനങ്ങള്‍ക്കായി ബ്ലോക്ക് തലത്തില്‍ ദ്വിദിന ക്യാമ്പ് നടത്തും. ഉത്പാദനം, പശ്ചാത്തല വികസനം, പട്ടികജാതി-വര്‍ഗമേഖലയിലെ പ്രവര്‍ത്തനങ്ങള്‍, റോഡ്, വനിതാ ക്ഷേമം, വയോജനങ്ങള്‍ക്കുള്ള പദ്ധതി, ശിശുക്ഷേമം, ഭിന്നശേഷി, പാലിയേറ്റീവ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ല പഞ്ചായത്ത് തുക വകയിരുത്തിയത്. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കരട് രൂപ ജില്ലാ പ്ലാനിങ് ഓഫിസര്‍ എം. പ്രസാദന്‍ മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന് കൈമാറി പ്രകാശനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:projectsDevelopmentsWayanad
News Summary - Projects worth Rs 71.87 crore for the development of the district
Next Story