കല്പറ്റ: നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങള്‍ ജില്ലയിലെത്തിയ ആരോഗ്യമന്ത്രി വീണ ജോർജിെന അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ധരിപ്പിച്ചു. നിവേദനവും നൽകി.
കല്പറ്റ ജനറല്‍ ആശുപത്രിയില്‍ നൂറോളം കോവിഡ് ബ്രിഗേഡ് ജീവനക്കാരെ ഒരുമിച്ച് പിന്‍വലിച്ചതിലൂടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. ആശുപത്രി ഐ.സി.യു പ്രവര്‍ത്തനം നിലച്ചത് ഗുരുതര സാഹചര്യമാണ് ഉണ്ടാക്കിയത്. കുട്ടികളുടെ വാര്‍ഡും നിശ്ചലമാണ്. ഇവ പരിഹരിക്കണമെന്നും ജനറല്‍ ആശുപത്രിയില്‍ ബ്ലഡ്ബാങ്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.