Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്വകാര്യ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ കർഷകർക്ക്​ അനുമതി
cancel

കൽപറ്റ: പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ കർഷകർക്ക്​ മുറിക്കാനും നീക്കംചെയ്യാനും സർക്കാർ അനുമതി നൽകിയിട്ടും വനം, റവന്യൂ ഉദ്യോഗസ്ഥർ ഈ കാര്യം മറച്ചുവെച്ച്​ തടസ്സം നിൽക്കുന്നതായി പരാതി. ഈട്ടി, തേക്ക്​ തുടങ്ങിയ മരങ്ങൾ മുറിക്കാൻ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിനെതിരായ ഹരജി ​ൈഹകോടതി തള്ളിയിട്ടും കർഷകർക്ക്​ മുന്നിൽ അധികൃതർ തടസ്സം സൃഷ്​ടിക്കുകയാണ്​. റവന്യൂ പട്ടയഭൂമികളിൽ റിസർവ്​ ചെയ്​ത മരങ്ങൾ മുറിക്കാൻ വനം, റവന്യൂ വകുപ്പി​െൻറ അനുമതി ആവശ്യമില്ല. തേക്ക്​, ഈട്ടി, ഇരൂൾ, ​തേമ്പാവ്​, കമ്പകം, ചടച്ചി, ചന്ദനവേമ്പ്​, വെള്ളകിൽ, എബണി എന്നിവ മുറിക്കാൻ വനം വകുപ്പി​െൻറയും അനുമതി ആവശ്യമില്ല.

1964ലെ ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ കർഷകർ വെച്ചുപിടിപ്പിച്ചതും കിളിർത്തുവന്നതും റിസർവ്​ ചെയ്​തതുമായ ചന്ദനം ഒഴികെ എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്കു മാത്രമാണ്​. തടസ്സപ്പെടുത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്​ ഒക്​ടോബർ 24ന്​ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

വയനാട്ടിൽ സുൽത്താൻ ബത്തേരി താലൂക്കിൽ വിവിധ വില്ലേജുകളിലായി വിമുക്തഭടന്മാരെ കുടിയിരുത്തിയ ഭൂമിയിലെ (ഡബ്ല്യു.സി.എസ്​) വീട്ടിമരങ്ങൾ കെ. കരുണാകരൻ സർക്കാറി​െൻറ കാലത്ത്​ സ്വകാര്യ കരാറുകാരൻ മുഖേന വനംവകുപ്പ്​ വെട്ടിക്കൊണ്ടുപോയിരുന്നു. തുച്ഛമായ വിലയാണ്​ കർഷകർക്ക്​ ലഭിച്ചത്​. ഡബ്ല്യു.സി.എസ്​ ഭൂമിയിൽ അവശേഷിക്കുന്ന വീട്ടിയടക്കം മരങ്ങൾ സർക്കാറി​െൻറ പുതിയ ഉത്തരവുപ്രകാരം കർഷകർക്ക്​ അവകാശപ്പെട്ടതാവും​. ഡബ്ല്യു.സി.എസ്​ പ്രകാരം റവന്യൂ വകുപ്പ്​ നൽകിയ പട്ടയമാണ്​ കർഷകർക്ക്​ ലഭിച്ചത്​. അതിൽ റിസർവ്​ ചെയ്​ത മരങ്ങൾ കർഷകർക്ക്​ പൂർണമായും വിട്ടുനൽകണമെന്ന ആവശ്യം വർഷങ്ങൾക്കുമുമ്പ്​ ഉയർന്ന ആവശ്യമാണ്​. പുതിയ ഉത്തരവ്​ ഡബ്ല്യു.സി.എസ്​ പട്ടയക്കാർക്കും ബാധകമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmersWayanadcut down tree
News Summary - Permission for farmers to cut down trees on private land
Next Story