ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷ സമാപിച്ചു പ്രായത്തെ തോൽപിച്ച് പങ്കജവല്ലിയമ്മ പരീക്ഷയെഴുതി
text_fieldsസുൽത്താൻ ബത്തേരി നഗരസഭാധ്യക്ഷൻ
ടി.കെ. രമേശ് പങ്കജവല്ലിയെ ആദരിക്കുന്നു
കൽപറ്റ: സംസ്ഥാന സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയർസെക്കന്‍ഡറി തുല്യത കോഴ്സ് പരീക്ഷ സമാപിച്ചു. ജില്ലയില്‍ 465 പേരാണ് തുല്യതപരീക്ഷ എഴുതിയത്. ഇതില്‍ 378 പേര് ഒന്നാം വര്‍ഷ പരീക്ഷയും 178 പേര് രണ്ടാംവര്‍ഷ പരീക്ഷയും എഴുതി. 23 മുതല്‍ 68 വയസ്സ് വരെയുള്ളവരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. ജി.എച്ച്.എസ്.എസ് മാനന്തവാടി, ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ, എച്ച്.എസ്.എസ് സര്‍വജന സുല്‍ത്താന്‍ബത്തേരി ജി.എച്ച്.എസ്.എസ് കല്‍പ്പറ്റ എന്നിവിടങ്ങളിലായിരുന്നു പരീക്ഷ. സുല്‍ത്താന്‍ബത്തേരി സര്‍വജന സ്കൂൾ കേന്ദ്രത്തിലാണ് പ്രായം കൂടിയ പഠിതാവ് പരീക്ഷ എഴുതിയത്. 68 വയസുള്ള പങ്കജവല്ലിയമ്മയാണ് പ്രായം കൂടിയ പഠിതാവ്. പ്രതിസന്ധികളെ പ്രായം കൊണ്ട് തോൽപ്പിച്ചാണ് പങ്കജവല്ലിയമ്മ തുല്യത പരീക്ഷയിലെ താരമായത്. 23 വയസുള്ള കീര്‍ത്തി, പി.ആർ. രഞ്ജിത്ത്, അസ്ലം എന്നിവരാണ് പരീക്ഷയിലെ പ്രായം കുറഞ്ഞ പഠിതാക്കള്‍.
സുൽത്താൻ ബത്തേരി നഗരസഭയിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷൻ ടി.കെ. രമേശ് പങ്കജവല്ലിയമ്മയെ ആദരിച്ചു. മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടോം ജോസ് അധ്യക്ഷത വഹിച്ചു.
സാക്ഷരത മിഷന് ജില്ല കോ ഓഡിനേറ്റര്‍ സ്വയ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗണ്‍സിലര്‍ അസീസ് മാടാല, സർവജന ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ നാസര്‍ തുടങ്ങിയവർ സംസാരിച്ചു.