Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightപനമരം ഗവ. നഴ്സിങ്...

പനമരം ഗവ. നഴ്സിങ് സ്കൂളിന്‍റെ ശോച്യാവസ്ഥ; ഐ.എൻ.സി അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക

text_fields
bookmark_border
പനമരം ഗവ. നഴ്സിങ് സ്കൂളിന്‍റെ ശോച്യാവസ്ഥ; ഐ.എൻ.സി അംഗീകാരം നഷ്ടപ്പെടുമെന്ന് ആശങ്ക
cancel

ക​ല്‍പ​റ്റ: പ​ന​മ​രം ഗ​വ. ന​ഴ്‌​സി​ങ് സ്‌​കൂ​ളി​ന് ഇ​ന്ത്യ​ന്‍ ന​ഴ്‌​സി​ങ് കൗ​ണ്‍സി​ല്‍ അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ടു​മെ​ന്ന് ആ​ശ​ങ്ക. അ​ഞ്ച് ന​ഴ്‌​സി​ങ് സീ​റ്റ് വ​ര്‍ധി​പ്പി​ച്ചി​ട്ടും സ്ഥാ​പ​ന​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​താ​ണ് തി​രി​ച്ച​ടി​യാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ന​ഴ്‌​സി​ങ് കൗ​ണ്‍സി​ല്‍ അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​രി​മി​തി​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചെ​ങ്കി​ലും ഇ​ത് മ​റി​ക​ട​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.

സ്ഥ​ല​പ​രി​മി​തി​യാ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. കാ​ല​പ്പ​ഴ​ക്കം കാ​ര​ണ​മു​ള്ള ജീ​ര്‍ണാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ലാ​ണ് മൂ​ന്നു ബാ​ച്ചു​ക​ളി​ലാ​യി 70ഓ​ളം വി​ദ്യാ​ര്‍ഥി​ക​ള്‍ പ​ഠി​ക്കു​ന്ന​ത്. ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ക്ലാ​സ്മു​റി​ക​ളും വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഹോ​സ്റ്റ​ലും. നേ​ര​ത്തെ ഒ​രു ബാ​ച്ചി​ല്‍ 20 വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് പ്ര​വേ​ശ​നം ന​ല്‍കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​ഞ്ചു സീ​റ്റു​ക​ള്‍ കൂ​ടി വ​ര്‍ധി​പ്പി​ച്ച​തോ​ടെ ഒ​രു ബാ​ച്ചി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ എ​ണ്ണം 25 ആ​യി. ഇ​ത്ര​യും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടി​ല്ല. വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പം ന​ഴ്‌​സി​ങ് സ്‌​കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ച്ചെ​ങ്കി​ലും ഇ​ത് താ​ല്‍ക്കാ​ലി​ക​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്.

ഈ ​കെ​ട്ടി​ടം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നേ​ര​ത്തെ ദേ​ശീ​യ ന​ഴ്‌​സി​ങ് കൗ​ണ്‍സി​ലി​ന്റെ അം​ഗീ​കാ​രം നി​ല​നി​ര്‍ത്തി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്റെ ന​വീ​ക​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച 47.5 ല​ക്ഷം രൂ​പ​യും ഇ​തു​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല. 2004ല്‍ ​പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ സ്ഥാ​പ​ന​ത്തി​ല്‍ 2011 മു​ത​ല്‍ കൗ​ണ്‍സി​ല്‍ പ​രി​ശോ​ധ​ന​ക​ളി​ല്‍ ന്യൂ​ന​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചെ​ങ്കി​ലും ഇ​ത് പ​രി​ഹ​രി​ക്കാ​തെ അം​ഗീ​കാ​രം നി​ല​നി​ര്‍ത്താ​ന്‍ താ​ല്‍ക്കാ​ലി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മാ​ത്രം ന​ട​ത്തി മു​ന്നോ​ട്ടു​പോ​യ​താ​ണ് നി​ല​വി​ല്‍ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ന​ഴ്‌​സി​ങ് കൗ​ണ്‍സി​ല്‍ അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ട്ടാ​ല്‍ ഭാ​വി ത​ന്നെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വി​ദ്യാ​ര്‍ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും.

അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ന​ട​പ​ടി വേ​ണം -പി.​ടി.​എ

ക​ല്‍പ​റ്റ: പ​ന​മ​രം ഗ​വ. ന​ഴ്‌​സി​ങ് സ്‌​കൂ​ളി​ന് ഇ​ന്ത്യ​ന്‍ ന​ഴ്‌​സി​ങ് കൗ​ണ്‍സി​ല്‍ അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മെ​ത്തി​യി​ട്ടും അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. സ്‌​കൂ​ളി​ന് ഏ​റെ പ​രി​മി​തി​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് കൗ​ണ്‍സി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. പ്ല​സ് ടു​വി​ന് 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ മാ​ര്‍ക്ക് വാ​ങ്ങി​യ കു​ട്ടി​ക​ളെ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​വി​ടെ ചേ​ര്‍ത്ത​ത്. നി​ല​വി​ൽ ഇ​വ​രു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

ഇ​ത് സം​ബ​ന്ധി​ച്ച് മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു, ജി​ല്ല ക​ല​ക്ട​ര്‍, ഡി.​എം.​ഒ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് നി​വേ​ദ​നം ന​ല്‍കി​യി​ട്ടും വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്. മാ​ന​ന്ത​വാ​ടി​യി​ല്‍ സ്‌​കൂ​ളി​നാ​യി നി​ര്‍മി​ച്ച കെ​ട്ടി​ടം വി​ട്ടു​ന​ല്‍കു​ക​യോ പ​ക​രം സം​വി​ധാ​നം ഒ​രു​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നും പി.​ടി.​എ ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ് അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍, അം​ഗ​ങ്ങ​ളാ​യ അ​പ്പ​ച്ച​ന്‍ ഓ​ലി​ക്ക​ല്‍, ഉ​ണ്ണി ജോ​സ​ഫ് വ​ള​വ​നാ​ല്‍, എം. ​സി​റാ​ജു​ദ്ധീ​ന്‍ സ​അ​ദി എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Panamaram Govt. Poor condition of nursing school; Worried about losing INC approval
Next Story