Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഓ​പ​റേ​ഷ​ന്‍...

ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍; 10 ദി​വ​സ​ത്തി​നു​ള്ളി​ല്‍ 51 കേ​സു​ക​ള്‍. 53 പേ​ര്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍; 10 ദി​വ​സ​ത്തി​നു​ള്ളി​ല്‍ 51 കേ​സു​ക​ള്‍. 53 പേ​ര്‍ അ​റ​സ്റ്റി​ല്‍
cancel

ക​ല്‍പ​റ്റ: ല​ഹ​രി​യെ വേ​രോ​ടെ പി​ഴു​തെ​റി​യാ​നു​ള്ള കേ​ര​ള പൊ​ലീ​സി​ന്റെ ‘ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദി ​നാ​ർ​കോ ഹ​ണ്ട്' തു​ട​രു​ന്നു. ജി​ല്ല​യി​ല്‍ പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി 51 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 53 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

2.130 കിേ​ലാ ക​ഞ്ചാ​വും 7.7 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലും 43 ക​ഞ്ചാ​വ് നി​റ​ച്ച സി​ഗ​ര​റ്റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ 10ാം തീ​യ​തി വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ജി​ല്ല​യി​ല്‍ വി​വി​ധ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ​യും ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ രാ​പ്പ​ക​ല്‍ ഭേ​ദ​മി​ല്ലാ​തെ ക​ര്‍ശ​ന പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച നാ​ര്‍ക്കോ​ട്ടി​ക് സ്‌​നി​ഫ​ര്‍ ഡോ​ഗു​മാ​യി പൊ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡും ഡ്രോ​ണും പ​രി​ശോ​ധ​ന​യി​ല്‍ സ​ജീ​വ​മാ​ണ്. സ​മൂ​ഹ​ത്തി​ല്‍ ല​ഹ​രി ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​നാ​യി ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​നി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വും ശ്ര​ദ്ധേ​യ​മാ​ണ്.

ല​ഹ​രി ഉ​പ​യോ​ഗ​ത്തെ​യും വി​പ​ണ​ന​ത്തെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ പൊ​ലീ​സി​ന് പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ന​മു​ക്കും പോ​രാ​ളി​ക​ളാ​കാം

ല​ഹ​രി ഉ​പ​യോ​ഗ​മോ വി​പ​ണ​ന​മോ ശ്ര​ദ്ധ​യി​ല്‍പെ​ട്ടാ​ല്‍ വി​വ​രം പൊ​തു​ജ​ന​ത്തി​നും ഉ​ട​ന്‍ ത​ന്നെ പൊ​ലീ​സി​നെ അ​റി​യി​ക്കാം. വി​വ​രം ന​ല്‍കു​ന്ന​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി​രി​ക്കും.

9995966666 (വാ​ട്‌​സ്ആ​പ് ന​മ്പ​ര്‍), വി​ളി​ച്ച് അ​റി​യി​ക്കാ​ൻ 9497979794, 9497927797 എ​ന്നീ ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KalpettaarrestedWayanadOperation Toofan
News Summary - Operation Toofan; 51 cases in 10 days. 53 people arrested
Next Story