Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അവഗണനക്കെതിരെ തുറന്ന സമരം
text_fieldsbookmark_border
ആദിവാസി കോൺഗ്രസ് കൽപറ്റ മണ്ഡലം പ്രസിഡൻറ് എൻ.എ. ബാബു ജില്ല കോൺഗ്രസ് ഓഫിസിന് മുന്നിൽ നടത്തിയ സത്യഗ്രഹം
കൽപറ്റ: വയനാട് ഡി.സി.സി ഓഫിസിനു മുന്നിൽ ആദിവാസി നേതാവിെൻറ സത്യഗ്രഹ സമരം. ജില്ലയിൽ കോൺഗ്രസിന് എക്കാലത്തും പിന്തുണ നൽകുന്ന ആദിവാസി ദലിത് വിഭാഗത്തെ അവഗണിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിെൻറ കണ്ണുതുറപ്പിക്കുന്നതിന് ആദിവാസി കോൺഗ്രസ് കൽപറ്റ മണ്ഡലം പ്രസിഡൻറ് എൻ.എ. ബാബുവാണ് സമരം നടത്തിയത്.
നേതാക്കൾക്ക് ജനറൽ സീറ്റിൽ മത്സരിക്കാൻ കോൺഗ്രസിൻെറ സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ സംവരണ സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ടുനൽകുന്നു. ഇക്കാര്യം കോൺഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞ് തെറ്റ് തിരുത്തണം.
ജില്ല പഞ്ചായത്തിലും വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സിറ്റിങ് സീറ്റുകൾ ഘടകകക്ഷികൾക്കും ദലിത് ലീഗിനും അടിയറവെക്കുകയാണ് -ബാബു ആരോപിച്ചു.
Next Story

