Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഒമ്പതു വിദ്യാലയങ്ങള്‍...

ഒമ്പതു വിദ്യാലയങ്ങള്‍ ഹൈടെക്കാകും

text_fields
bookmark_border
ഒമ്പതു വിദ്യാലയങ്ങള്‍ ഹൈടെക്കാകും
cancel

ക​ൽ​പ​റ്റ: പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ ജി​ല്ല​യി​ലെ ഒ​മ്പ​തു വി​ദ്യാ​ല​യ​ങ്ങ​ള്‍ കൂ​ടി ഹൈ​ടെ​ക്കാ​കും. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ നൂ​റു​ദി​ന​ ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 23ന് ​രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍ലൈ​നാ​യി നി​ര്‍വ​ഹി​ക്കും. ജി.​എ​ച്ച്.​എ​സ് പേ​ര്യ, ജി.​എ​ച്ച്.​എ​സ് തൃ​ശ്ശി​ലേ​രി, ജി.​എ​ച്ച്.​എ​സ് വാ​രാ​മ്പ​റ്റ, ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് വാ​കേ​രി, ജി.​എ​ച്ച്.​എ​സ് പെ​രി​ക്ക​ല്ലൂ​ര്‍, ജി.​യു.​പി.​എ​സ് ക​ണി​യാ​മ്പ​റ്റ, ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് വെ​ള്ളാ​ര്‍മ​ല, ജി.​എ​ല്‍.​പി.​എ​സ് പൂ​മ​ല, ജി.​യു.​പി.​എ​സ് കാ​ര​ച്ചാ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍ ഉ​യ​ര്‍ന്ന​ത്. ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം നി​ര്‍മി​ച്ച​ത്. അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​രു​കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ർ​മി​ച്ച ആ​റാ​ട്ടു​ത​റ ജി.​എ​ച്ച്.​എ​സ്. സ്‌​കൂ​ള്‍ ചു​റ്റു​മ​തി​ലി​ന്റെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ല്‍ ന​ട​ക്കും.

മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ജി.​എ​ച്ച്.​എ​സ് വാ​രാ​മ്പ​റ്റ​യി​ല്‍ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി മൂ​ന്നു​കോ​ടി രൂ​പ​യാ​ണ് ചെ​ല​വി​ട്ട​ത്. കി​ഫ്ബി​യി​ല്‍ നി​ന്ന് ഒ​രു​കോ​ടി രൂ​പ​യും ന​ബാ​ര്‍ഡി​ല്‍ നി​ന്ന് ര​ണ്ടു​കോ​ടി രൂ​പ​യും വി​ന​യോ​ഗി​ച്ചു. പേ​ര്യ ജി.​എ​ച്ച്.​എ​സ്, തൃ​ശ്ശി​ലേ​രി ജി.​എ​ച്ച്.​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കി​ഫ്ബി​യി​ല്‍ നി​ന്ന് ഒ​രു​കോ​ടി രൂ​പ വീ​ത​മാ​ണ് ചെ​ല​വി​ട്ട​ത്. ക​ല്‍പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ക​ണി​യാ​മ്പ​റ്റ ജി.​യു.​പി.​എ​സ്, വെ​ള്ളാ​ര്‍മ​ല ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കെ​ട്ടി​ടം നി​ര്‍മി​ക്കാ​ന്‍ കി​ഫ്ബി ഒ​രു​കോ​ടി രൂ​പ വീ​തം ചെ​ല​വി​ട്ടു. സു​ല്‍ത്താ​ന്‍ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ലെ വാ​കേ​രി ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്, പെ​രി​ക്ക​ല്ലൂ​ര്‍ ജി.​എ​ച്ച്.​എ​സ്.​എ​സ് സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ കി​ഫ്ബി​യു​ടെ ഒ​രു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. കാ​ര​ച്ചാ​ല്‍ ജി.​യു.​പി.​സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന് 1.10 കോ​ടി​യും പൂ​മ​ല ജി.​എ​ല്‍.​പി.​സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന് ഒ​രു കോ​ടി​യും പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നും ചെ​ല​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalpettahi-tech school
News Summary - Nine schools will be hi-tech
Next Story