Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ​​ന്ദി​​പ്പൂ​​ർ പാ​​ത​​യി​​ലെ രാ​​ത്രി​യാ​​ത്ര നി​​രോ​​ധം: സം​​യു​​ക്​​​ത​ ബ​​ദ​​ൽ ​​നി​​ർ​​ദേ​​ശ​വു​മാ​യി കേ​​ര​​ള-​​ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​​റു​​ക​ൾ

text_fields
bookmark_border
ബ​​ന്ദി​​പ്പൂ​​ർ പാ​​ത​​യി​​ലെ രാ​​ത്രി​യാ​​ത്ര നി​​രോ​​ധം: സം​​യു​​ക്​​​ത​ ബ​​ദ​​ൽ ​​നി​​ർ​​ദേ​​ശ​വു​മാ​യി കേ​​ര​​ള-​​ക​​ർ​​ണാ​​ട​​ക സ​​ർ​​ക്കാ​​റു​​ക​ൾ
cancel

ക​ൽ​പ​റ്റ: കേ​​ര​​ള-​​ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റു​​ക​​ൾ സം​​യു​​ക്​​​ത​​മാ​​യി ബ​​ദ​​ൽ ​​നി​​ർ​​ദേ​​ശം സ​മ​ർ​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​​ന്ദി​​പ്പൂ​​ർ പാ​​ത​​യി​​ലെ രാ​​ത്രി​യാ​​ത്ര നി​​രോ​​ധം നീ​ങ്ങു​​മോ എ​ന്ന് ഉ​റ്റു​നോ​ക്കു​ക​യാ​ണ് എ​ല്ലാ​വ​രും. 2009 ജൂ​ണ്‍ ഒ​ന്നി​നാ​ണ് വ​യ​നാ​ട്-​മൈ​സൂ​രു ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന ബ​ന്ദി​പ്പൂ​രി​ല്‍ രാ​ത്രി ഒ​മ്പ​ത് മു​ത​ല്‍ രാ​വി​ലെ ആ​റു​വ​രെ രാ​ത്രി​യി​ലു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​ത്. അ​ന്ന​ത്തെ ചാ​മ​രാ​ജ്‌​ന​ഗ​ര്‍ ക​ല​ക്ട​റാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

വ​യ​നാ​ട് അ​തി​ര്‍ത്തി മു​ത​ല്‍ മ​ദൂ​ര്‍ ചെ​ക്ക്‌​പോ​സ്റ്റ് വ​രെ​യു​ള്ള 18 കി​ലോ​മീ​റ്റ​ര്‍ വ​ന​മേ​ഖ​ല​യി​ലാ​ണ് നി​രോ​ധ​നം. പാ​ത​യി​ല്‍ വാ​ഹ​ന​ങ്ങ​ളി​ടി​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ചാ​കു​ന്ന​ത് വ​ര്‍ധി​ച്ച​തോ​ടെ​യാ​ണ് ക​ർ​ണാ​ട​ക സ​ര്‍ക്കാ​ര്‍ ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഉ​ട​ൻ​ത​ന്നെ നി​രോ​ധ​നം നീ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ആ​ദ്യ​കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് നി​രാ​ശ മാ​ത്ര​മാ​യി.

രാ​ത്രി​യാ​ത്ര നി​രോ​ധ​ത്തി​ന് പ​രി​ഹാ​ര​മാ​യി കേ​​ര​​ള-​​ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റു​​ക​ളു​ടെ സം​​യു​​ക്​​​ത ബ​​ദ​​ൽ ​​നി​​ർ​​ദേ​​ശം സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി എം.​എ​ൽ.​എ ​ഐ.​സി ബാ​ല​കൃ​ഷ്ണ​നെ അ​റി​യി​ച്ച​ത്. രാ​​ത്രി​​യാ​​ത്ര​ നി​​രോ​​ധ​നം സം​​ബ​​ന്ധി​​ച്ച്​ ക​​ർ​​ണാ​​ട​​ക ഹൈ​​കോ​​ട​​തി വി​​ധി റ​​ദ്ദാ​​ക്കാ​​തി​​രു​​ന്ന സു​​പ്രീം കോ​​ട​​തി, ബ​​ദ​​ൽ പ​​ദ്ധ​​തി​​ക​​ൾ നി​​ർ​​ദേ​​ശി​​ക്കാ​​നാ​​ണ്​ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. തു​​ര​​ങ്കം ആ​​ണോ മൃ​​ഗ​​ങ്ങ​​ള്‍ക്ക് സ​​ഞ്ച​​രി​​ക്കാ​​ന്‍ ത​​ട​​സ്സ​​മി​​ല്ലാ​​തെ മു​​ക​​ളി​​ല്‍കൂ​​ടി പോ​​കു​​ന്ന പാ​​ത​​യാ​​ണോ വേ​​ണ്ട​​തെ​​ന്ന് ഇ​​രു സം​​സ്ഥാ​​ന​​ങ്ങ​​ളും ധാ​​ര​​ണ​​യി​​ലെ​​ത്തി ഡി.​​പി.​​ആ​​ർ ത​​യാ​​റാ​​ക്കി​​യാ​​ലേ ഇ​തു​സം​ബ​ന്ധി​ച്ച് സു​​പ്രീം കോ​​ട​​തി​​യി​​ലെ കേ​​സി​​ൽ എ​​ന്തെ​​ങ്കി​​ലും മാ​​റ്റം വ​​രൂ.

ബ​ദ​ൽ നി​ർ​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​​ടി​​യാ​​ലോ​​ച​​ന ന​​ട​​ത്താ​​മെ​​ന്ന് ക​​ര്‍ണാ​​ട​​ക മു​​ഖ്യ​​മ​​ന്ത്രി ഡി.​കെ ശി​വ​കു​മാ​റും അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. നി​രോ​ധ​നം മൂ​ലം ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യ വ​യ​നാ​ടി​ന്റെ എം.​പി പ്രി​​യ​​ങ്ക ഗാ​​ന്ധി​യും ഇ​​ട​​പെ​​ടു​ന്നു​ണ്ട്. ക​​ര്‍ണാ​​ട​​ക സ​​ര്‍ക്കാ​​റു​​മാ​​യു​​ള്ള ച​​ര്‍ച്ച​​ക്ക് ബം​​ഗ​​ളൂ​​രു​​വി​​ൽ എ​​ത്താ​​മെ​​ന്ന് അ​​വ​​ര്‍ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്‍.​​എ​​ച്ച് 766, എ​​ന്‍.​​എ​​ച്ച് 67 എ​​ന്നി​​വ ബ​​ന്ദി​​പ്പൂ​​ര്‍ നാ​​ഷ​​ന​​ല്‍ പാ​​ര്‍ക്കി​​ലൂ​​ടെ​​യും ടൈ​​ഗ​​ര്‍ റി​​സ​​ര്‍വി​​ലൂ​​ടെ​​യു​മാ​​ണ് ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്.

യാ​ത്രാ​നി​രോ​ധ​ന സ​മ​യ​ത്ത് കു​ട്ട വ​ഴി മാ​ന​ന്ത​വാ​ടി​യി​ലെ​ത്തി​യാ​ണ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ല​വി​ൽ യാ​ത്ര തു​ട​രു​ന്ന​ത്. നി​രോ​ധ​ന​ത്തി​നെ​തി​രെ കേ​ര​ളം പ്ര​തി​ഷേ​ധം ഉ​യ​ര്‍ത്തു​ക​യും ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് നി​രോ​ധ​നം തു​ട​ര​ണ​മെ​ന്ന ക​ർ​ശ​ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. സു​പ്രീം കോ​ടി​തി​യി​ലെ ഹ​ര​ജി​യി​ലാ​ണ് മേ​ൽ​പാ​ല നി​ര്‍മാ​ണ​മെ​ന്ന ബ​ദ​ല്‍ ആ​ശ​യം രൂ​പ​പ്പെ​ട്ട​ത്. എ​ന്നാ​ൽ പ​ദ്ധ​തി​ക്കെ​തി​രെ ക​ര്‍ണാ​ട​ക​യി​ലെ വി​വി​ധ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തു​ണ്ട്.

നി​രോ​ധ​ന​സ​മ​യ​ത്ത് മു​ത്ത​ങ്ങ-​മൂ​ല​ഹ​ള്ള ചെ​ക്ക് പോ​സ്റ്റി​ലാ​ണ് വ​യ​നാ​ട് ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന സ്ഥ​ലം. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്ന് 16 കി.​മീ. അ​ക​ലെ​യാ​ണി​ത്.

ഇ​വി​ടെ രാ​ത്രി 8.30 മു​ത​ൽ ത​ന്നെ പൊ​ലീ​സ്/​ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു​നി​ർ​ത്താ​ൻ തു​ട​ങ്ങും. ഒ​മ്പ​ത് മ​ണി​ക്ക് ഗേ​റ്റ് പൂ​ട്ടും. ക​ർ​ണാ​ട​ക ഭാ​ഗ​ത്ത് മെ​ൽ​ക്ക​മ​ന​ഹ​ള്ളി-​ഗു​ണ്ട​ൽ​പേ​ട്ട് ഭാ​ഗ​ത്തു​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും ഇ​തേ​സ​മ​യം ത​ട​യും. ആം​ബു​ല​ൻ​സ്, ഫ​യ​ർ ഫോ​ഴ്സ് പോ​ലു​ള്ള എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ൾ, പ്ര​ത്യേ​ക അ​നു​മ​തി​യു​ള്ള കേ​ര​ള ആ​ർ.​ടി.​സി ബ​സു​ക​ൾ എ​ന്നി​വ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ടു​ക.

രാ​ത്രി​യാ​ത്ര നി​യ​ന്ത്ര​ണം അ​ട്ടി​മ​റി​ച്ചാ​ൽ ചെ​റു​ക്കും -പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ന്ധി​പ്പൂ​ർ ക​ടു​വ സ​​​ങ്കേ​ത​ത്തി​ലെ റോ​ഡു​ക​ളി​ൽ ക​ഴി​ഞ്ഞ17 വ​ർ​ഷ​മാ​യി നി​ല​നി​ൽ​ക്കു​ന്ന രാ​ത്രി​യാ​ത്രാ നി​യ​ന്ത്ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ​യു​ടെ നി​യ​മ​സ​ഭ​യി​ലെ ഉ​പ​ക്ഷേ​പ​വും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്റെ മ​റു​പ​ടി​യും പൊ​തു​ജ​ന​ത്തി​​ന്റെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള വി​ല​കു​റ​ഞ്ഞ ഗി​മ്മി​ക്കാ​ണെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി കു​റ്റ​പ്പെ​ടു​ത്തി. രാ​ത്രി​യാ​ത്ര നി​യ​ന്ത്ര​ണം അ​ട്ടി​മ​റി​ച്ചാ​ൽ ചെ​റു​ക്കും.

ചാ​മ​രാ​ജ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ട രാ​ത്രി​യാ​ത്രാ നി​യ​ന്ത്ര​ണം അ​ന്ന​ത്തെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്തി ​യെ​ദി​യൂ​ര​പ്പ പി​ൻ​വ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി​യും അ​ഡ്വ. ശ്രീ​നി​വാ​സ ബാ​ബു​വും ക​ർ​ണാ​ട​ക ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ര​ണ്ടു വ്യ​ത്യ​സ്ത റി​ട്ടു ഹ​ര​ജി​ക​ളെ തൂ​ട​ർ​ന്നാ​ണ് നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണം നി​ല​വി​ൽ​വ​ന്ന​ത്. ഇ​തി​ന​തി​രെ കേ​ര​ള സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി​യി​ൽ ഇ​തു​വ​രെ സ്റ്റേ ​ല​ഭി​ച്ചി​ട്ടി​ല്ല. 20 വ​ർ​ഷ​ക്കാ​ല​മാ​യി സു​ൽ​ത്താ​ൻ ബ​ത്തേ​രി​യും ബം​ഗ​ളൂ​രൂ​വും കേ​ന്ദ്രീ​ക​രി​ച്ച ഹ​വാ​ല സം​ഘ​വും മ​റ്റു ഗൂ​ഢ​ശ​ക്തി​ക​ളും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും രാ​ത്രി​യാ​ത്രാ നി​യ​ന്ത്ര​ണം മ​റി​ക​ട​ക്കാ​ൻ ന​ട​ത്തി​യ മു​ഴു​വ​ൻ ശ്ര​മ​ങ്ങ​ളും ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. വ​യ​നാ​ട്ടി​ലെ​യും ക​ർ​ണാ​ട​ക​ത്തി​ലെ​യും ജ​ന​ങ്ങ​ൾ ഇ​തു​മാ​യി പൊ​രു​ത്ത​പെ​ട്ടു​ക​ഴി​ഞ്ഞു. ചി​ല രാ​ഷ്ടീ​യ ത​ത്പ​ര​ക​ക്ഷി​ക​ൾ മാ​ത്ര​മാ​ണ് ഇ​ട​ക്കി​ടെ ഉ​റ​ക്ക​ത്തി​ൽ​നി​ന്നു​ണ​ർ​ന്ന് രാ​ത്രി​യാ​ത്ര നി​രോ​ധം ഉ​യ​ർ​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണം വ​യ​നാ​ടി​ന്റെ സാ​മൂ​ഹ്യ-​സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ ഒ​രു​വി​ധ​ത്തി​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല. ടൂ​റി​സം മേ​ഖ​ല​യും ടൂ​റി​സ്റ്റ് ഹോ​മു​ക​ളും ക​ച്ച​വ​ട മേ​ഖ​ല​യും റി​സോ​ർ​ട്ടു​ക​ളും വ​ൻ​തോ​തി​ൽ വ​ള​രാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

കേ​ര​ള-​ക​ർ​ണാ​ട​ക സ​ർ​ക്കാ​റു​ക​ൾ സ​മ​വാ​യ​ത്തി​ലെ​ത്തി കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​​ലെ പ്ര​സ്താ​വ​ന വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ക്ക​ലാ​ണ്. കേ​ര​ള സ​ർ​ക്കാ​റി​ന്റെ അ​പേ​ക്ഷ സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ച്ച​ത് രാ​ത്രി​യാ​ത്രാ നി​യ​ന്ത്ര​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​വാ​യ​ത്തി​ന​ല്ല, ക​ർ​ണാ​ട​ക​ക്കു കൂ​ടി സ്വീ​കാ​ര്യ​മാ​യ ബ​ദ​ലു​ക​ൾ നി​ർ​ദേ​ശി​ക്കാ​നാ​ണ്. അ​ത് സു​പ്രീം​കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ടു​ക​യും വേ​ണം. വ​യ​നാ​ടു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന നീ​ല​ഗി​രി ജൈ​വ​മേ​ഖ​ല​യു​ടെ മ​ർ​മ​കേ​ന്ദ്ര​മാ​യ ബ​ന്ദി​പൂ​ർ-​നാ​ഗ​ർ​ഹൊ​ളെ നാ​ഷ​ന​ൽ പാ​ർ​ക്കി​ലെ​യും വ​യ​നാ​ട് വ​ന്യ​ജീ​വി കേ​ന്ദ്ര​ത്തി​ലെ​യും വ​ന്യ​ജീ​വി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ് നി​ല​വി​ലു​ള്ള രാ​ത്രി​യാ​ത്രാ നി​യ​ന്ത്ര​ണം. ഇ​തി​ൽ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ അ​യ​വു വ​രു​ത്തി​യാ​ൽ അ​തി​നെ കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ക​ർ​ണാ​ട​ക​ത്തി​ലെ​യും പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ർ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്കു​മെ​ന്നും സ​മി​തി വ്യ​ക്ത​മാ​ക്കി. യോ​ഗ​ത്തി​ൽ സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ. ബാ​ദു​ഷ, എ.​വി. മ​നോ​ജ്, ബാ​ബു മൈ​ല​മ്പാ​ടി, ത​ച്ച​മ്പ​ത്തു രാ​മ​കൃ​ഷ്ണ​ൻ, തോ​മ​സ് അ​മ്പ​ല​വ​യ​ൽ, സ​ണ്ണി മ​ര​ക്ക​ട​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Night travel ban on Bandipur route
Next Story