അതിജീവനത്തിന്റെ പുതിയഗാഥകള്‍; ഒരു കുടക്കീഴില് സംരംഭകര്‍
text_fieldsവ്യവസായ പ്രദർശന വിപണന മേളയിലെ തത്സമയ നെയ്ത്ത്
കൽപറ്റ: വയനാടൻ ഗ്രാമങ്ങളില്‍ പ്രതീക്ഷയോടെ ആരംഭിച്ച അച്ചാര്‍ യൂനിറ്റുകള്‍ മുതല്‍ തനത് കാപ്പിവരെ ഒരു കുടക്കീഴില് അണിനിരത്തിയ ഇന്‍ഡ് എക്സ്പോ ശ്രദ്ധേയമായി. കല്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് സമാപിക്കുന്ന ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായിക പ്രദര്‍ശനമാണ് വയനാടിന്റെ വ്യവസായ മുന്നേറ്റത്തിന്റെ നേര്ചിത്രമാകുന്നത്.
മേളയില്‍ 66 സ്റ്റാളുകളാണുള്ളത്. 24 വനിത സംരംഭകര്‍ മേളയില്‍ അണിനിരക്കുന്നു. വ്യവസായ കേന്ദ്രത്തിന്റെ പ്രോത്സാഹനങ്ങളുമായി ചെറുകിട സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയ വിജയഗാഥകളാണ് ഇവര്‍ക്കെല്ലാം പങ്കുവെക്കാനുള്ളത്.

