മരംമുറി കേസ് പ്രതികൾക്ക് മാതാവിെൻറ ഓർമച്ചടങ്ങിൽ പങ്കെടുക്കാം
text_fieldsമുട്ടിൽ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആേൻറാ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെ കോടതിയിൽ ഹാജരാക്കിയശേഷം പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നു (ഫയൽചിത്രം)
കൽപറ്റ: മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികൾക്ക് ഈ മാസം ആറിന് മാതാവിെൻറ ഓർമ ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകി. പൊലീസ് സുരക്ഷയിൽ അന്നു രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെ വീട്ടിൽ സന്ദർശനം നടത്താനാണ് റോജി അഗസ്റ്റിൻ, ആേൻറാ ആഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർക്ക് കൽപറ്റ, സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതികൾ അനുമതി നൽകിയത്. കൽപറ്റ കോടതിയിൽ സമർപ്പിച്ച ഇടക്കാല ജാമ്യഹരജി തള്ളിയാണ് ഒരു ദിവസത്തെ സന്ദർശനാനുമതി നൽകിയത്. ഇതോടൊപ്പം ബത്തേരി കോടതിയിലും മാതാവിെൻറ ഓർമച്ചടങ്ങിൽ പങ്കെടുക്കാൻ അനുമതി തേടി ഹരജി നൽകിയിരുന്നു.